ചാരക്കേസ്:ഗൂഢാലോചനയില്‍ റാവുവിനും പങ്ക്

നരസിംഹ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് എന്ന് തന്റെ പിതാവായ കെ കരുണാകരന്‍ പല തവണ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ പിതാവിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ചത് എന്ന മുഖവുരയോടെയാണ് മുരളീധരന്‍ തുടങ്ങിയത്.
ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്ന ഐഎസ്‌ആര്‍ഒ ചാരവൃത്തി കേസില്‍ മുരളീധരന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവം ഏറിയതാണ്. ഈ കേസ് കെ കരുണാകരനെ ഒതുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം പടച്ചു വിട്ടതാണ് എന്നൊരു ആരോപണം ശക്തമാണ്. ഈ ആരോപണം കെ കരുണാകരന്റെ രാജിയില്‍ ആണ് കലാശിച്ചിരുന്നത്.
അക്കാലത്ത് പ്രധാനമന്ത്രി പദത്തോട് ഏറെ അടുത്തെത്തിയ സാഹചര്യത്തില്‍ തനിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള നേതാക്കളെ എല്ലാം കള്ളക്കേസില്‍ കുടുക്കസില്‍ ആയിരുന്നു എന്നാണ് ആരോപണം.
ഇക്കാര്യത്തില്‍ കുറ്റകരമായ വീഴ്‌ച വരുത്തി എന്നു കണ്ടെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകാതിരുന്നത് ശ്രദ്ധിക്കേണ്ട കാര്യം ആണ് എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കുറ്റക്കാരന്‍ എന്ന് ആരോപിക്കപ്പെട്ട് ഏറെ ക്രൂശിക്കപ്പെട്ട ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍ പങ്കെടുത്ത ഒരു ചടങ്ങിലാണ് കെ മുരളീധരന്‍ ഇപ്പോള്‍ ഈ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications