കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെനിസ്വല തിരഞ്ഞെടുപ്പ്‌;ഷാവെസ്‌ വിയര്‍ക്കും

  • By Shabnam Aarif
Google Oneindia Malayalam News

Hugo Chavez
കാരകാസ്‌: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വലയില്‍ ഞായറാഴ്‌ച പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌. യുനൈറ്റഡ്‌ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ഹ്യൂഗോ ഷാവെസും, ജസ്‌റ്റിസ്‌ ഫസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹെന്റിക്‌ കാപ്രിലസും തമ്മിലാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരം.

ഇരുവരും അവസാനഘട്ട പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി. ഭരണകക്ഷിക്കെതിരെ കനത്ത്‌ വിമര്‍ശനം നടത്തിയാണ്‌ കാപ്രിലസിന്റെ പ്രചാരണം.

കാപ്രിലിസ്‌ നാലാവട്ടവും പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന ഷാവെസിന്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. 1999ലാണ്‌ ഷാവെസ്‌ ആദ്യമായി വെനിസ്വലയുടെ പ്രസിഡന്റ്‌ പദവിയിലെത്തുന്നത്‌.

ഈയിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വെയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്‌ ഷാവെസിന്‌ തന്നെയാണ്‌. എന്നാല്‍ അദ്ദേഹത്തിന്‌ മുന്‍തൂക്കം കുറഞ്ഞു എന്നാണ്‌ സര്‍വ്വെയില്‍ കാണാനായത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികള്‍ക്ക്‌ ഇടയില്‍ കഴിഞ്ഞ ആഴ്‌ച പ്രതിപക്ഷ കക്ഷിയിലെ രണ്ട്‌ പേര്‍ കൊല്ലപ്പെട്ട സംഭവം ഷാവെസിന്റെ പ്രതിച്ഛായയില്‍ മങ്ങള്‍ ഏല്‍പിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌.

1.9 കോടി ജനങ്ങള്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഞായറാഴ്‌ച പോളിങ്‌ ബൂത്തുകളില്‍ എത്തും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

1999ല്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ആദ്യമായാണ്‌ ഷാവെസിന്‌ തിരഞ്ഞെടുപ്പില്‍ ശക്താമായ ഒരു എതിരാളി ഉണ്ടാകുന്നത്‌. അര്‍ബുദ ബാധ കാരണം തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭൂരിപക്ഷ സമയവും അദ്ദേഹം ക്യൂഭയില്‍ ആയിരുന്നു എന്നത്‌ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.

എട്ട്‌ മാസക്കാലം നീണ്ടു നിന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തത്‌ കാപ്രിസിന്‌ ജനങ്ങള്‍ക്ക്‌ ഇടയില്‍ ഒരു ഓളമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്‌.

English summary
Venezuelen President Hugo Chavez this time faces a real threat in the President election. It is first time he has a strong opponent in the election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X