ആശാ ബോസ്ലെയുടെ മകള്‍ മരിച്ച നിലയില്‍

മുംബൈ പെഡ്ഡര്‍ റോഡിലെ സ്വഗൃഹത്തില്‍ ആണ് വര്‍ഷയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗായികയും പത്രപ്രവര്‍ത്തകയും ആണ് ആശാ ബോസ്ലെയുടെ ഇളയ മകള്‍ വര്‍ഷ. രാഷ്ട്രീയ നിരീക്ഷകയും രാഷ്ട്രീയ വിഷയങ്ങളില്‍ കോളം എഴുത്തുകാരിയും ആയിരുന്നു വര്‍ഷ ബോസ്ലെ.
1994 മുതല്‍ 1998 വരെ സണ്‍ഡെ ഒബ്‌സര്‍വറിലും പിന്നീട് 2003 വരെ റെഡിഫിലും വര്‍ഷ മാധ്യമ പ്രവര്‍ത്തക ആയിരുന്നു വര്‍ഷ. ഹിന്ദി, മറാത്തി സിനിമകളില്‍ പാട്ടുകള്‍ പാടിയിട്ടുണ്ട് വര്‍ഷ.
ഇതിനും മുമ്പും പല തവണ വര്‍ഷ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു എന്നൊരു റിപ്പോര്‍ട്ട് ഉണ്ട്. 2008 സംപ്‌റ്റംബറില്‍ അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച് അവശായ നിലയില്‍ വര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസം വേണ്ടി വന്നു അന്ന് ആരോഗ്യനില വീണ്ടെടുക്കാന്‍.
ആശാ ബോസ്ലെ സംഭവം നടക്കുമ്പോള്‍ ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ ആയിരുന്നു. വിവാഹ മോചിതയാണ് വര്‍ഷ ബോസ്ലെ.












Click it and Unblock the Notifications