എടിഎം വാന്‍ കൊള്ള:മുഖ്യ സൂത്രധാരന്‍ പിടിയില്‍

വിജയ് പണ്ഡിറ്റിന്റെ പക്കല്‍ നിന്ന് 90 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ സഹായികളായ രഞ്ജിത്ത്, പവന്‍ കുമാര്‍ എന്നിവരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും ചോദ്യം ചെയ്തതില്‍ നിന്നാണ് വിജയ് പണ്ഡിറ്റിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
മോഷണത്തിന് പദ്ധതി തയ്യാറാക്കിയത് മുതല്‍ പണം വീതംവയ്ക്കുന്നതു വരെ സംഘത്തെ നയിച്ചത് വിജയ് ആണെന്ന് പൊലീസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കുന്നതിനായാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
തെക്കന്‍ ദില്ലിയിലെ അതീവ സുരക്ഷാമേഖലയായ ഡിഫന്‍സ് കോളനിക്കു സമീപമാണ് സംഭവം അരങ്ങേറിയത്. പണവുമായി പോവുകയായിരുന്ന വാന്‍ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും സുരക്ഷാഗാര്‍ഡിനെ വെടിവച്ചു വീഴ്ത്തുകയുമായിരുന്നു. വാന്‍ െ്രെഡവറേയും പുറത്തേയ്ക്ക് തള്ളി പണവുമായി കൊള്ളസംഘം കടന്നു കളഞ്ഞു.
പണവുമായി കടന്ന സംഘം തെക്കന്‍ ദില്ലിയിലെത്തന്നെ മാളവ്യ നഗറില്‍ വാന്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ സുരക്ഷ ഗാര്‍ഡ് മുനുസിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.












Click it and Unblock the Notifications