കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം സമരം:കടല്‍ മാര്‍ഗം ഉപരോധിക്കുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Koodankulam Nuclear Plant
കൂടംകുളം: കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂടംകുളം സമരസമിതി പ്രവര്‍ത്തകര്‍ കടല്‍ മാര്‍ഗം നിലയം ഉപരോധിക്കുകയാണ്‌ തിങ്കളാഴ്‌ച. കൂടംകുളം ആണവനിലയത്തിന്‌ എതിരെ ഉള്ള സമരത്തിലേക്ക്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ്‌ കടല്‍ മാര്‍ഗം ഉപരോധിക്കുന്നതിന്റെ ലക്ഷ്യം.

സമരസമിതി പ്രവര്‍ത്തകര്‍ക്ക്‌ എതിരെ ഉള്ള പൊലീസ്‌ നടപടി അവസാനിപ്പിക്കുക, കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തവരെ വിട്ടയക്കുക, സമരസമിതി പ്രവര്‍ത്തകര്‍ക്ക്‌ എതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം നടത്തുന്നത്‌.

ആണവനിലയത്തിന്റെ അടുത്ത്‌ കടലില്‍ മത്സ്യബന്ധന ബോട്ടുകളും, വള്ളങ്ങളും ഇറക്കിയാണ്‌ പുതിയ സമര രീതി. കൂടംകുളത്ത്‌ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌.

കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുകുടി ജില്ലകളിലെ മത്സ്യത്തൊഴിലാളികളും, കര്‍ഷകരും, ചെറുകിട വ്യാപാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും എല്ലാം കടല്‍ മാര്‍ഗ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. പീപ്പിള്‍സ്‌ മൂവ്‌മെന്റ്‌ എഗെയ്‌ന്‍സ്റ്റ്‌ ന്യൂക്ലിയര്‍ എനര്‍ജിയുടെ ആഭിമുഖ്യത്തില്‍ ആണ്‌ ഉപരോധം.

500 മീറ്റര്‍ അകലെ കടലില്‍ സമാധാനപരമായി ആണ്‌ ഉപരോധം നടത്തുക എന്നാണ്‌ സമരസമിതി നേതാവ്‌ എസ്‌പി ുദയകുമാര്‍ അറിയിച്ചിരിക്കുന്നത്‌.

അതേസമയം പ്രദേശവാസികളുടെയും, പരിസ്ഥിതി വാദികളുടെയും ശക്തമായ പ്രതിഷേധം വകവെക്കാതെ ആണവനിലയത്തില്‍ ഇന്ധനം നിറയ്‌ക്കല്‍ തുടരുകയാണ്‌.

English summary
The protesters against Koodankulam Nuclear Plant are holding a siege protest around the Koodankulam Nuclear Power Project (KKNPP) on the sea on October 8.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X