മരുന്നുപരീക്ഷണം;സര്‍ക്കാറുകള്‍ക്ക് നോട്ടീസ്

മരുന്ന് പരീക്ഷണത്തില്‍ മരിച്ച എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, പരീക്ഷണത്തിന് മുമ്പ് രോഗികളെ ഇക്കാര്യം അറിയിച്ചിരുന്നോ, പരീക്ഷണത്തില്‍ എന്തെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി തുടങ്ങിയ വിവരങ്ങളും അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാസ്ഥ്യ അധികാര്‍ മഞ്ച് എന്ന എന്‍ജിഒ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആണ് കോടതി മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്തുന്നതില്‍ സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുന്നത്.
ജസ്റ്റിസ് ആര്‍എം ലോധ, എആര്‍ ദേവ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാറുകള്‍ക്ക് മനുഷ്യനില്‍ മരുന്ന് പരീക്ഷണം നടത്തുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
രാജ്യത്ത് വ്യാപകമായ തോതില്‍ മനുഷ്യരില്‍ മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നതായും, ഇതേതുടര്‍ന്ന് നിരവധി നിരവധിയാളുകള്‍ മരിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യരെ ഗിനിപ്പന്നികള്‍ ആക്കരുത് എന്ന് സുപ്രീം കോടതി താക്കീത് നല്‍കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications