കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന്‍ നല്‍കിയും കള്ള് വ്യവസായം സംരക്ഷിക്കും

  • By Nisha Bose
Google Oneindia Malayalam News

Pannian Raveendran
തൃശൂര്‍: പരമ്പരാഗത തൊഴില്‍ മേഖലയായ കള്ളുചെത്ത് വ്യവസായത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ സിപിഐ. കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും പാര്‍ട്ടി തയ്യാറാവുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രഖ്യാപിച്ചു.

കള്ള് ചെത്ത് വ്യവസായം സിപിഐയെ സംബന്ധിച്ചിടത്തോളം ഏറെ അടുപ്പമുള്ളതാണ്. കള്ള് ചെത്ത് നിര്‍ത്തണമെന്നാണ് ലീഗ് പറയുന്നത്. അവര്‍ക്ക് വീര്യം കുറഞ്ഞ കള്ളിനേക്കാള്‍ ഫോറിന്‍ ലിക്വറിനോടായിരിക്കും താല്പര്യമെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.

കള്ളുവ്യവസായത്തെ സംബന്ധിച്ച കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ 22നു ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ അഡ്വ. കെ. പി. രാജേന്ദ്രന്‍ അറിയിച്ചു.

കള്ള് വ്യവസായം നിര്‍ത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇതെ ചൊല്ലി ലീഗിലേയും കോണ്‍ഗ്രസിലേയും വിവിധ നേതാക്കള്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.

കള്ള് വ്യവസായം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കള്ള് വ്യവസായം നിര്‍ത്തണമെന്ന ആവശ്യവുമായി ലീഗ് രംഗത്തെത്തിയത്.

കേരളത്തിലെ വിവിധ കോടതികളിലായി 20, 547 അബ്കാരി കേസുകള്‍ നിലവിലുണ്ടെന്ന് പറഞ്ഞ കോടതി കള്ളിന്റെ മറവിലാണ് വ്യാജമദ്യവും ചാരായവും വില്‍ക്കുന്നതെന്നും നിരീക്ഷിച്ചു. അബ്കാരി കേസുകളില്‍ പിടിയിലാവുന്നത് ഇങ്ങേയറ്റത്തുള്ള വില്‍പ്പനക്കാരന്‍ മാത്രമാണ്. വന്‍കിടക്കാര്‍ രക്ഷപെടുകയാണെന്നും കോടതി പറഞ്ഞു.

English summary
CPI state secretary Pannian Raveendran said that CPI will fight against the movement to ban toddy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X