Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് പ്രിയമേറുന്നു

induction cooker
കൊച്ചി: പാചകവാതകക്ഷാമം രൂക്ഷമായതോടെ വിപണിയില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് പ്രിയമേറുന്നു. ഇന്‍ഡക്ഷന്‍ കുക്കര്‍ കേരളത്തിലെ വിപണികളില്‍ എത്തിയിട്ട് മൂന്ന് വര്‍ഷമായെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് ഇതിന്റെ ജനപ്രീതി വര്‍ധിച്ചത്. 2500 മുതല്‍ 5000 രൂപ നിരക്കില്‍ ടച്ച് ബട്ടണ്‍ മോഡലുകളിലുള്ള ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ലഭ്യമാണ്.

എന്നാല്‍ പാചകം മുഴുവന്‍ ഇന്‍ഡക്ഷന്‍ കുക്കറിലാക്കുന്നതോടെ വൈദ്യുതി ബില്‍ കുതിച്ചുയരുമെന്ന കാര്യം ഉറപ്പാണ്. നഗരങ്ങളില്‍ വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗത്തെക്കാള്‍ കൂടുതലാണ് പ്രഭാതത്തിലെ ഉപഭോഗമെന്നു കണ്ട് വൈദ്യുതി ബോര്‍ഡ് പഠനം നടത്തിയപ്പോള്‍ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗമാണ് ഇതിന് കാരണമെന്ന് തെളിഞ്ഞിരുന്നു.

ഇന്‍ഡക്ഷന്‍ കുക്കറിനെ നിയന്ത്രിക്കാന്‍ നടപടിയ്‌ക്കൊരുങ്ങുകയാണ് കെഎസ്ഇബി. പല സ്ഥലത്തും നാലു മണിക്കൂര്‍ വരെ പവര്‍ കട്ട് എര്‍പ്പെടുത്തിയിട്ടും വൈദ്യുതി പ്രതിസന്ധിയ്ക്ക് കുറവില്ലെന്നാണ് ഇവരുടെ വാദം.

വൈദ്യുതി ബോര്‍ഡിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു കഴിഞ്ഞു. ഇന്‍ഡക്ഷന്‍ കുക്കറിന് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ് ഇതില്‍ ഒന്നാമത്തേത്. നിലവില്‍ പന്ത്രണ്ട് ശതമാനം നികുതിയുള്ളത് ഇരട്ടിയോളമാക്കുക വഴി ഇനി ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്‍ കുതിച്ചുയരുമെന്ന പ്രചാരണം നടത്താനും നിര്‍ദേശമുണ്ട്.

അതേസമയം പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു. മണ്ണെണ്ണയ്ക്ക് തീവില, ഗ്യാസ് കിട്ടാനില്ല പിന്നാലെ വൈദ്യുതി നിയന്ത്രണം ഇങ്ങനെ പോയാല്‍ എങ്ങനെ ഭക്ഷണം തയ്യാറാക്കുമെന്ന ആശങ്കയിലാണ് പലരും. കുറഞ്ഞ സമയത്തിനുള്ളില്‍ ഭക്ഷണം തയ്യാറാക്കാന്‍ കഴിയുമെന്നതിനാലാണ് പലരും ഇന്‍ഡക്ഷന്‍ കുക്കറിനെ ആശ്രയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+