ഫ്ലാറ്റില്‍ താമസിക്കുന്നവരുടെ 'ഗ്യാസ്' പോകും

സംസ്ഥാനത്തെ ലക്ഷക്കണക്കിന് നഗരവാസികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാവും. സബ്ഡിഡിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 437 രൂപയാണ് വില. ഇല്ലാത്തവയ്ക്ക് 931 രൂപയും. ഫ്ലാറ്റ് സമുച്ചയത്തിന് മൊത്തത്തില്‍ ആറു സബ്‌സിഡി സിലിണ്ടറേ അനുവദിക്കൂ എന്ന നിര്‍ദേശം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇവര്‍ക്ക് സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ വാങ്ങേണ്ടി വരും.
പാചകവാതക വിതരണത്തിനായി കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ഫ്ലാറ്റുകളില്‍ നേരത്തെ 47. 5 കിലോഗ്രാമിന്റെ സിലിണ്ടറുകളാണു വിതരണം ചെയ്തിരുന്നത്. ഓരോ ഫ്ലാറ്റുകാര്‍ക്കും പ്രത്യേകം മീറ്റര്‍ ഉപയോഗിച്ച് ഉപയോഗം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പാചകവാതക വിതരണം പ്രതിസന്ധിയിലായതോടെ 47.5 കിലോഗ്രാം സിലിണ്ടറിന്റെ വിതരണം ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഭാരത് പെട്രോളിയം കമ്പനി നിര്‍ത്തി.
ഇതിന് ശേഷം 14.5 ഗ്രാമിന്റെ സിലിണ്ടറുകളാണ് പാചകത്തിനായി ഫ്ലാറ്റ് നിവാസികള്‍ ഉപയോഗിച്ച് വന്നത്. ഇപ്പോള്‍ ഇതിന്റെ എണ്ണം ആറായി പരിമിതപ്പെടുത്തുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.
സര്‍ക്കാറിന്റെ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്ന് ഫഌറ്റ് നിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായിയുടെ ഭാരവാഹികള്‍ ആരോപിച്ചു.












Click it and Unblock the Notifications