മില്‍മ പാല്‍വില:ലിറ്ററിന് 5രൂപ കൂട്ടാന്‍ ധാരണ

മില്‍മ പാല്‍വില കൂട്ടുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ഒക്ടോബര്‍ 11ന് അറിയാനാകും. ഒക്ടോബര്‍ 14 മുതല്‍ പുതുക്കിയ വില നിലവില്‍ വരുന്നതായിരിക്കും.
വയനാട്ടിലെ മില്‍മ ആസ്ഥാനമായ കല്‍പറ്റ ഡയറിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മില്‍മ മാനേജിങ് ഡയരക്ടര്‍ വികെ പഥക്, ചെയര്‍മാന്‍ പിടി ഗോപാലക്കുറുപ്പ്, മൂന്നു മേഖലാ എംഡിമാര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മില്‍മയുടെ കാസിത്തീറ്റയുടെ വില ചാക്കൊന്നിന് 250 രൂപ കൂട്ടാനും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്.
ഉല്‌പാദന ചെലവ് കൂടിയിട്ടുണ്ട് എന്നും അതുകൊണ്ട് പാല്‍ വില കൂട്ടണം എന്നും മില്‍മ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു. മില്‍മയുടെ അംഗസംഘങ്ങള്‍ പാല്‍വില നേരത്തെ തന്നെ അഞ്ചു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.
2011 സപ്‌റ്റംബറില്‍ ആണ് കോടതി ഉത്തരവ് അനുസരിച്ച് പാല്‍വില ലിറ്ററൊന്നിന് അഞ്ചു രൂ വെച്ച് വര്‍ദ്ധിപ്പിച്ചത്.












Click it and Unblock the Notifications