ഐക്യത്തെ കുറിച്ച് പിണറായിയ്ക്ക് തെറ്റിദ്ധാരണ

ഭൂരിപക്ഷ ഐക്യം ഉണ്ടായത് എന്തുകൊണ്ടാണെന്ന് പിണറായി ചിന്തിക്കണം. മഅദനിയെ കൂടെകൊണ്ടു നടന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഭൂരിപക്ഷ ഐക്യം തകര്‍ക്കാമെന്ന് സിപിഎം കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പിലാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ആര്‍എസ്എസിന്റെ നിലപാടുമാറ്റം ഏത് കാലത്താണുണ്ടായതെന്ന് പരിശോധിക്കണന്നും പിണറായി ആവശ്യപ്പെട്ടു. എല്ലാക്കാലത്തും ഹിന്ദു വര്‍ഗീയത വളര്‍ത്താനാണ് ആര്‍ എസ് എസ് ശ്രമിച്ചിട്ടുള്ളത്.
യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മാറിയ സാഹചര്യത്തില്‍ ജാതിസംഘടനകള്‍ ഹൈന്ദവ ഏകീകരണത്തിലേക്ക് എത്തി. ഈ ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ തങ്ങളുടെ വര്‍ഗീയ അജന്‍ഡ വിജയിപ്പിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും പിണറായി അഭിപ്രായപ്പെട്ടു. ഇതിനെ സിപിഎം ശക്തമായി എതിര്‍ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ആര്‍എസ്എസ് മുഖപത്രമായ കേസരിയിലെ ലേഖനം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് പിണറായി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.












Click it and Unblock the Notifications