വിളപ്പില്‍ശാല:സര്‍ക്കാറിന് കോടതി വിമര്‍ശനം

കോടതി വിധി നടപ്പിലാക്കാന്‍ കഴിയാത്ത വിധം ദുര്‍ബലം ആണോ സര്‍ക്കാര്‍ എന്നു ചോദിച്ച കോടതി മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് കോടതിയുടെ വിധി നടപ്പാക്കാനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിളപ്പില്‍ശാല മാലിന്യ നിക്ഷേപം സംബന്ധിച്ച കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസക്കാലത്തെ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാറിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്‌തു.
രാഷ്ട്രീയഭേതമില്ലാതെ പൊതുജനങ്ങളുടെ നന്മയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. സംസ്‌താന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം മൂലം ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് എന്ന് കോടതി നിരീക്ഷിച്ചു
വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്‌കരണം നടത്തണം എന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാലിന്യ പ്ലാന്റില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം പ്രദേശവാസികള്‍ തടയുകയായിരുന്നു. വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്‌കരണം അനുവദിക്കില്ല എന്നാണ് പ്രദേശവാസികളുടെ നിലപാട്.












Click it and Unblock the Notifications