വെനസ്വേലയില്‍ ഷാവേസ് തന്നെ

മത്സരത്തില്‍ ഷാവേസ് 54% വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ കാപ്രിലെസിന് 44.97% വോട്ട് ലഭിച്ചു. 1998ല്‍ അധികാരത്തിലേറിയ ശേഷം ഷാവേസ് ഇത്രയും കടുത്ത മത്സരം നേരിട്ടത് ആദ്യമായിട്ടാണ്.
അമേരിക്കന്‍വിരുദ്ധ ചേരിയെ പിന്തുണയ്ക്കുന്ന ഷാവേസ് നാലാം വട്ടവും പ്രസിഡന്റ് പദത്തിനായി പോരാടുന്നത് പാശ്ചാത്യലോകം ആകാംക്ഷയോടെയാണ് നോക്കികണ്ടത്. ഭൂരിഭാഗം നിരീക്ഷകരും ഷാവേസ് തന്നെ പ്രസിഡന്റാവുമെന്ന് പ്രവചിച്ചിരുന്നെങ്കിലും പ്രചാരണ വേളയില്‍ ഷാവേസിന് തിളങ്ങാനാവാതെ പോയത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ വെനസ്വേലയിലെ പെട്രോളിയം കമ്പനികളെ ദേശസാല്‍ക്കരിച്ചുകൊണ്ടാണ് ഷാവേസ് ജനപ്രീതി നേടിയത്. അമേരിക്കയുടെ പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയ കാപ്രിലെസിന്റെ തോല്‍വി പാശ്ചാത്യശക്തികള്‍ക്കേറ്റ തിരിച്ചടിയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അടുത്ത ആറു വര്‍ഷം ഭരണത്തില്‍ തുടരുന്ന ഷാവേസ് തന്റെ സാമ്പത്തിക നയങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നാണ് സൂചന. അമേരിയ്ക്കക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന വെനസ്വേല പ്രസിഡന്റ് ഇനിയും അത് തുടരുമെന്ന് വ്യക്തമാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications