കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെനസ്വേലയില്‍ ഷാവേസ് തന്നെ

  • By Nisha Bose
Google Oneindia Malayalam News

Chavez
കാരക്കാസ്: വെനസ്വേലയുടെ പ്രസിഡന്റായി ഹ്യൂഗോ ഷാവേസ് (58) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മിരാന്‍ഡാ ഗവര്‍ണര്‍ ഹെന്റിക് കാപ്രിലെസിനെ പരാജയപ്പെടുത്തിയാണ് ഷാവേസ് നാലാംവട്ടവും അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഷാവേസ് അനുകൂലികള്‍ വിജയാഘോഷം തുടങ്ങി.

മത്സരത്തില്‍ ഷാവേസ് 54% വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ കാപ്രിലെസിന് 44.97% വോട്ട് ലഭിച്ചു. 1998ല്‍ അധികാരത്തിലേറിയ ശേഷം ഷാവേസ് ഇത്രയും കടുത്ത മത്സരം നേരിട്ടത് ആദ്യമായിട്ടാണ്.

അമേരിക്കന്‍വിരുദ്ധ ചേരിയെ പിന്തുണയ്ക്കുന്ന ഷാവേസ് നാലാം വട്ടവും പ്രസിഡന്റ് പദത്തിനായി പോരാടുന്നത് പാശ്ചാത്യലോകം ആകാംക്ഷയോടെയാണ് നോക്കികണ്ടത്. ഭൂരിഭാഗം നിരീക്ഷകരും ഷാവേസ് തന്നെ പ്രസിഡന്റാവുമെന്ന് പ്രവചിച്ചിരുന്നെങ്കിലും പ്രചാരണ വേളയില്‍ ഷാവേസിന് തിളങ്ങാനാവാതെ പോയത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ വെനസ്വേലയിലെ പെട്രോളിയം കമ്പനികളെ ദേശസാല്‍ക്കരിച്ചുകൊണ്ടാണ് ഷാവേസ് ജനപ്രീതി നേടിയത്. അമേരിക്കയുടെ പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയ കാപ്രിലെസിന്റെ തോല്‍വി പാശ്ചാത്യശക്തികള്‍ക്കേറ്റ തിരിച്ചടിയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അടുത്ത ആറു വര്‍ഷം ഭരണത്തില്‍ തുടരുന്ന ഷാവേസ് തന്റെ സാമ്പത്തിക നയങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നാണ് സൂചന. അമേരിയ്ക്കക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന വെനസ്വേല പ്രസിഡന്റ് ഇനിയും അത് തുടരുമെന്ന് വ്യക്തമാണ്.

English summary
Venezuelan President Hugo Chavez was re-elected on Sunday, taking 54.42% of the vote as he saw off the challenge of opposition rival Henrique Capriles,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X