മാലിദ്വീപ് മുന്‍ പ്രസിഡന്റ് നഷീദ് അറസ്റ്റില്‍

നഷീദ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ചീഫ് ക്രിമിനല്‍ ജഡ്‌ജ് അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്‌ത് തടവില്‍ പാര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്‌ക്ക് ഹാജരായില്ല എന്നതാണ് ഇപ്പോള്‍ നഷീദിന് എതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയെ പ്രേരിപ്പിച്ച ഘടകം.
ഇങ്ങനെ ഒരു കേസില്‍ തന്നെ ഉള്‍പ്പെടുത്തി വിചാരണ ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം ആണ് എന്ന ആരോപിച്ച നഷീദ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
മുന്‍ ഭവന നിര്‍മ്മാണ മന്ത്രി മുഹമ്മദ് അസ്ലമിന്റെ തെക്കന്‍ മാലിദ്വീപിലുള്ള വീട്ടില്‍ നിന്നും ആണ് നഷീദ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.
മാലിദ്വീപിന്റെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ആണ് മുഹമ്മദ് നഷീദ്. 2008ല്‍ മാലിദ്വീപില്‍ നടന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ ആയിരുന്നു നഷീദ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
സൈന്യത്തിന്റെ സഹായത്തോടെ മുഹമ്മദ് നഷീദിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി അധികാരം ഏറ്റെടുക്കുകയായിരുന്നു ഇപ്പോഴത്തെ പ്രസിന്റ് മുഹമ്മദ് വഹീദ്. ബലപ്രയോഗത്തിലൂടെ ആണ് തന്നെ അധികാരത്തില്‍ താഴെയിറക്കിയതെന്ന നഷീദിന്റെ പരസ്യപ്രസ്‌താവനയെ തുടര്‍ന്ന് രാജ്യം കലാപഭൂമിയായി മാറിയ അവസ്ഥയായിരുന്നു.












Click it and Unblock the Notifications