പാക്കിസ്ഥാനില്‍ യോഗത്തിനിടെ വെടിവെപ്പ്; 7 മരണം

സിന്ധ് പ്രവിശ്യയില്‍ ഖായ്‌പൂര്‍ ജില്ലയില്‍ സദോരോ ജന്‍വാരി ഗ്രാമത്തില്‍ ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മരിച്ചവരില്‍ ഒരു ചാനല്‍ റിപ്പോര്‍ട്ടറും ഉള്‍പ്പെടും. മറ്റു ആറുപേര്‍ പിപിപി പ്രവര്‍ത്തകര്‍ ആണ്.
പാക് അസംബ്ലി അംഗവും സിന്ധ് മുഖ്യമന്ത്രിയുടെ മകളും ആയ നഫീസാ ഷാ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് നേരെ ആണ് വെടിവെപ്പ് ആക്രമണം ഉണ്ടായിരിക്കുന്നത്.
സംഭവം രാഷ്‌ട്രീയ പ്രേരിതം ആണെന്നാണ് നഫീസാ ഷായുടെ ആരോപണം. എന്നാല്‍ ജന്‍വാരി സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള മുന്‍ വൈരാഗ്യം ആണ് വെടിവെപ്പിന് കാരണം എന്നാണ് പൊലീസ് ഭാഷ്യം.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിത്തുടങ്ങിയ സമയത്താണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. അക്രമികള്‍ മോട്ടോര്‍ ബൈക്കില്‍ എത്തി വെടിയുതിര്‍ക്കുക ആയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏതാനും പേരെ അറസ്റ്റ് ചെയ്‌ത് ചോദ്യ ചെയ്യുന്നുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് സുരക്ഷ കര്‍ശനം ആക്കിയിട്ടുണ്ട്. വെടിവെപ്പില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ് എന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ഉള്ള റിപ്പോര്‍ട്ട്.












Click it and Unblock the Notifications