കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുണയുടെ കാര്യം ബുധനാഴ്‌ച തീരുമാനിക്കും

  • By Shabnam Aarif
Google Oneindia Malayalam News

Mayawati
ലക്‌നൗ: കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ബിഎസ്‌പി ബുധനാഴ്‌ച തീരുമാനം എടുക്കും എന്ന്‌ ബിഎസ്‌പി നേതാവ്‌ മായാവതി അറിയിച്ചു. പാര്‍ട്ടി റാലിയെ സംബോധന ചെയ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു മായാവതി.

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടു വരുന്നതിനോട്‌ യോജിക്കുന്നില്ല എന്നു പറഞ്ഞ മായാവതി ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ പൊതു തിരഞ്ഞെടുപ്പ്‌ നേരത്തെ ആകാന്‍ സാധ്യത ഉണ്ട്‌ എന്നും അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ സ്ഥാനക്കയറ്റം നല്‍കുന്നതില്‍ പട്ടിക വര്‍ഗങ്ങള്‍ക്കായുള്ള സംവരണ ബില്‍ ഏര്‍പ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്‌ വരുത്തുന്ന വീഴ്‌ച തന്റെ പ്രസംഗത്തില്‍ മായാവതി ചൂണ്ടി കാട്ടി.

ദളിദ്‌ വിരുദ്ധരോട്‌ പൊറുക്കില്ല എന്നു പറഞ്ഞ മായാവതി കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാറുകള്‍ ദളിത്‌ വിരുദ്ധരാണ്‌ എന്ന്‌ ആരോപിച്ചു.

ബിഎസ്‌പിയുടെ സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ആറാം ചരമ വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി. രണ്ട്‌ ലക്ഷത്തോളം ആളുകളാണ്‌ റാലിയില്‍ പങ്കെടുത്തത്‌.

അധികാരത്തില്‍ നിന്നും പുറത്തായതിന്‌ ശേഷം മായാവതി നടത്തുന്ന മഹാ റാലി എന്നൊരു പ്രത്യേകത കൂടിയുണ്ട്‌ ഈ റാലിക്ക്‌.

English summary
Former chief minister and Bahujan Samaj Party (BSP) president Mayawati on Tuesday said that a final decision about the outside support to Congress-led UPA government would be taken at the national executive meeting tomorrow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X