സിഎജിയെ ശത്രുവായി കാണില്ലെന്ന് ചിദംബരം

സര്‍ക്കാരും സിഎജിയും ശത്രുക്കളാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതിന്റെ പേരില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ അകലേണ്ടി വന്നു. പൂര്‍ണവിവരങ്ങള്‍ ലഭ്യമാകാതെയും അനിശ്ചിതമായ സാഹചര്യത്തിലുമാകും പലപ്പോഴും തീരുമാനങ്ങളെടുക്കേണ്ടി വരിക. എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കിയ ശേഷമാണ് സിഎജിയുടെ പരിശോധന നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തന രീതി മൂലമാവാം സിഎജിയും സര്‍ക്കാരും തമ്മില്‍ ശത്രുതയുണ്ടെന്ന് തോന്നിപ്പിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
സിഎജിയുമായുള്ള ബന്ധം നല്ല നിലയിലാക്കണമെന്ന് ധനകാര്യ മന്ത്രിയെന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍ക്കാരിന്റെ
നയപരമായ കാര്യങ്ങള്‍ സിഎജിക്ക് പരിശോധിക്കാം. സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കാനും ധനദുര്‍വിനിയോഗം കണ്ടെത്താനും സിഎജിക്ക് അധികാരമുണ്ടെന്നും ചിദംബരം പറഞ്ഞു.












Click it and Unblock the Notifications