കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജിയെ ശത്രുവായി കാണില്ലെന്ന് ചിദംബരം

  • By Nisha Bose
Google Oneindia Malayalam News

Chidambaram
ദില്ലി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ കേന്ദ്ര സര്‍ക്കാര്‍ ശത്രുവായി കാണില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. മികച്ച ഭരണത്തിന് സിഎജിയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്രത്തിനും സി.എ.ജിക്കുമിടയില്‍ പരസ്പര വിശ്വാസം തിരിച്ചു കൊണ്ടു വരും.

സര്‍ക്കാരും സിഎജിയും ശത്രുക്കളാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതിന്റെ പേരില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ അകലേണ്ടി വന്നു. പൂര്‍ണവിവരങ്ങള്‍ ലഭ്യമാകാതെയും അനിശ്ചിതമായ സാഹചര്യത്തിലുമാകും പലപ്പോഴും തീരുമാനങ്ങളെടുക്കേണ്ടി വരിക. എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കിയ ശേഷമാണ് സിഎജിയുടെ പരിശോധന നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തന രീതി മൂലമാവാം സിഎജിയും സര്‍ക്കാരും തമ്മില്‍ ശത്രുതയുണ്ടെന്ന് തോന്നിപ്പിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

സിഎജിയുമായുള്ള ബന്ധം നല്ല നിലയിലാക്കണമെന്ന് ധനകാര്യ മന്ത്രിയെന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍ക്കാരിന്റെ
നയപരമായ കാര്യങ്ങള്‍ സിഎജിക്ക് പരിശോധിക്കാം. സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കാനും ധനദുര്‍വിനിയോഗം കണ്ടെത്താനും സിഎജിക്ക് അധികാരമുണ്ടെന്നും ചിദംബരം പറഞ്ഞു.

English summary

 Finance Minister P. Chidambaram is keen to erase the impression in public minds that the Government and the CAG have turned into adversaries, post the spate of controversial audit findings tabled in Parliament by the Government auditor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X