കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാധ്രക്‌ പിന്നാലെ പ്രിയങ്ക ഗാന്ധിയും വിവാദത്തില്‍

  • By Shabnam Aarif
Google Oneindia Malayalam News

Priyanka Gandhi
ദില്ലി: ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാധ്രയ്‌ക്കെതിരെയുള്ള ഭൂമി വിവാദവും, ആരോപണങ്ങളും ശക്തമാകുന്നതിനിടയില്‍ പ്രിയങ്ക ഗാന്ധിയും ഭൂമി വിവാദത്തിലേക്ക്‌. ഹിമാചല്‍ പ്രദേശില്‍ പ്രിയങ്ക ഭൂമി വാങ്ങിയതിനെ കുറിച്ച്‌ അന്വേഷിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ ശാന്തകുമാര്‍ രംഗത്തെത്തി.

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ പ്രിയങ്കയ്‌ക്ക്‌ ഭൂമി ഉണ്ട്‌ എന്നാണ്‌ ശാന്തകുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഊ സാഹചര്യത്തില്‍ പ്രിയങ്കയ്‌ക്ക്‌ ഷിംലയിലുള്ള ഭൂമിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന്‌ അരവിന്ദ്‌ കെജ്രിവാളും ആവശ്യപ്പെട്ടിട്ടുണ്ട്‌.

റോബര്‍ട്ട്‌ വാധ്രയ്‌ക്ക്‌ എതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ ശക്തി പകരുന്ന കൂടുതല്‍ തെളിവുകള്‍ ചൊവ്വാഴ്‌ച പുറത്ത്‌ വിടും എന്ന്‌ അരവിന്ദ്‌ കെജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നു.

വാധ്രയുടെ ബിസിനസ്‌ ഇടപാടുകളെ കുറിച്ച്‌ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം നടത്താനാവില്ല കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞ സാഹചര്യത്തിലാണ്‌ കെജ്രിവാള്‍ ഇങ്ങനെ പ്രതികരിച്ചത്‌.

വാധ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ കോണ്‍ഗ്രസും യുപിഎ സഖ്യ കക്ഷികളും പ്രതിരോധിക്കുകയാണ്‌ ചെയ്യുന്നത്‌. വാധ്രയ്‌ക്ക്‌ പിന്തുണയുമായി കഴിഞ്ഞ ദിവസം എന്‍സിപി രംഗത്തെത്തുകയും ചെയ്‌തിരുന്നു.

റോബര്‍ട്ട്‌ വാധ്രയ്‌ക്ക്‌ 65 കോടി രൂപ പലിശ രഹിത വായ്‌പയായി ഡിഎല്‍എഫ്‌ നല്‍കി എന്നും, ഇതുവഴി അദ്ദേഹം 300 കോടി രൂപയുടെ ആസ്‌തി സ്വന്തമാക്കി എന്നും ആണ്‌ കെജ്രിവാള്‍ ഉയര്‍ത്തിയിരുന്നു ആരോപണം.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യം ഇല്ല എന്ന നിലപാട്‌ കോണ്‍ഗ്രസ്‌ ആവര്‍ത്തിച്ച സാഹചര്യത്തില്‍ ആണ്‌ വാധ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ വെളിപ്പെടുത്തും എന്ന്‌ കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഇതിനിടയില്‍ കെജ്രിവാളിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ വാധ്രയും ഡിഎല്‍എഫും രംഗത്തെത്തിയിരുന്നു.

English summary
Senior BJP leader Shanta Kumar targeted Priyanka Gandhi, who is married to Vadra, suggesting a probe in her family property in Shimla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X