കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുകളുടെ സൂപ്പര്‍കൊള്ള പൊളിച്ചു

Google Oneindia Malayalam News

Superfast
ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിന് മുമ്പ് തന്നെ സ്വകാര്യബസുകാരുടെ സൂപ്പര്‍ കൊള്ള ജനങ്ങളുടെയും മാധ്യമങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് പൊളിഞ്ഞു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡുംവച്ച് സര്‍വീസ് നടത്തിയ സ്വകാര്യബസുകള്‍ കൂട്ടത്തോടെ പിടിച്ചെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍.

ഓര്‍ഡിനറി പെര്‍മിറ്റുപയോഗിച്ച് ലിമിറ്റഡ് സ്‌റ്റോപ്പ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നടത്തിയ 14 സ്വകാര്യബസുകളാണ് മലപ്പുറത്തും കോഴിക്കോട്ടുമായി മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തത്. അനധികൃത സര്‍വീസ് നടത്തിയ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ആര്‍ ടി ഒ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗതാഗതവകുപ്പിന്റെയും മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെയും ഒത്താശയോടെയാണ് സ്വകാര്യ ബസുകള്‍ അനധികൃതമായി ഉയര്‍ന്ന നിരക്ക് ഈടാക്കിക്കൊണ്ടിരുന്നത്.

പരാതികള്‍ പ്രവഹിച്ചപ്പോഴാണ് അധികൃതര്‍ പരിശോധനയ്ക്കിറങ്ങിയത്. കോഴിക്കോട് പുതിയ സ്റ്റാന്റിലും കുറ്റിപ്പുറത്തും രാവിലെ മുതലായിരുന്നു പരിശോധന. ഇതോടെ ഒരൊറ്റ ദിവസം മാത്രം 14 ബസുകളാണ് അനധികൃതമായി ചാര്‍ജ്ജ് ഈടാക്കിയതിന്റെ പേരിലും പെര്‍മിറ്റ് ലംഘനത്തിന്റെ പേരിലും പിടിയിലായത്. തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ആറ് സൂപ്പര്‍ഫാസ്റ്റുകളും ആറ് ലിമിറ്റഡ് സ്‌റ്റോപ്പുകളും സര്‍വീസ് നടത്തിയത് ഓര്‍ഡിനറി പെര്‍മിറ്റ് മാത്രം ഉപയോഗിച്ചാണെന്ന് കണ്ടെത്തി. തൃശൂര്‍-കോഴിക്കോട്, ഗുരുവായൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളാണിവ.

ഒരു ജില്ലയില്‍ മാത്രം സര്‍വീസ് നടത്താന്‍ അനുവാദമുണ്ടായിരുന്ന ഇവര്‍ മൂന്ന് ജില്ലകളിലായാണ് സര്‍വീസ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ട് 20ലധികം ബസുകള്‍ പരിശോധിച്ചതില്‍ രണ്ടു ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ സര്‍വീസ് നടത്തുന്നത് ഓര്‍ഡിനറി പെര്‍മിറ്റ് ഉപയോഗിച്ചാണെന്ന് വ്യക്തമായി. ആദ്യഘട്ടമെന്ന നിലയില്‍ ഈ ബസുകളുടെ ഉടമകളില്‍നിന്നും 5,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ഇവര്‍ അനധികൃത സര്‍വീസ് നടത്തിയ കാലഘട്ടംകൂടി പരിഗണിച്ച് കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആര്‍ ടി ഒ അധികൃതര്‍ സൂചിപ്പിച്ചു. പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആറുമാസമായി തുടരുന്ന അനധികൃത സൂപ്പര്‍ കൊള്ളയ്ക്കാണ് ഇതോടെ താത്കാലിക ശമനമായി.

ഒരു ബസ് ഒരുദിവസം ഇങ്ങനെ അനധികൃത സര്‍വീസ് നടത്തിയതിലൂടെ രണ്ടായിരത്തിലേറെ രൂപയാണ് സ്വകാര്യ ബസുടമകള്‍ യാത്രക്കാരില്‍നിന്നും അധികമായി ഈടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓര്‍ഡിനറി ബസില്‍ കുറഞ്ഞ യാത്രാക്കൂലി അഞ്ചുരൂപയാണെങ്കില്‍ സൂപ്പര്‍ ഫാസ്റ്റില്‍ പത്തും ഫാസ്റ്റില്‍ ഏഴും രൂപയാണ്. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞമാസത്തിലും കോഴിക്കോട് പരിശോധന നടന്നിരുന്നു. അന്നും പത്തിലധികം ബസുകള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. വിവാദം തണുത്തപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയായി. പിടിച്ചെടുത്ത ബസുകള്‍ പഴയപടി സൂപ്പര്‍ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുമായി സര്‍വീസ് നടത്താന്‍ തുടങ്ങിയിരുന്നു.

English summary
Officials took action against private buses turns Super Fast /fast passengers with an ordinary permit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X