കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി വില ഇനിയും വര്‍ധിപ്പിക്കേണ്ടി വരും

  • By Nisha Bose
Google Oneindia Malayalam News

KSEB
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് മുന്‍പ് സമര്‍പ്പിച്ച് അപേക്ഷയില്‍ റഗുലേറ്ററി കമ്മീഷന്‍ തെളിവെടുത്തപ്പോഴാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ 30 വരെ വൈദ്യുതി നിയന്ത്രണം വേണം.എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും യൂണിറ്റിന് 2.10 രൂപ കൂട്ടേണ്ടി വരും. ഇതൊഴിവാക്കണമെങ്കില്‍ ഇപ്പോഴുള്ള ഒരു മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്ങിനുപുറമെ വീടുകളില്‍ മാസം ഉപഭോഗം 200 യൂണിറ്റായി പരിമിതപ്പെടുത്തണം. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന്റെ കണക്കുകളില്‍ പിശകുണ്ടാകാമെന്ന് നിരീക്ഷിച്ചു.

എന്നാല്‍ ബോര്‍ഡിന് ഈ നിലയ്ക്ക് അധികം കാലം മുന്നോട്ടു പോകാനാകില്ലെന്ന് ബോര്‍ഡിലെ സാമ്പത്തികകാര്യ അംഗം എസ്. വേണുഗോപാല്‍ പറഞ്ഞു. മാസം 200 കോടി രൂപ വരെയാണ് ബോര്‍ഡിന്റെ നഷ്ടം. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ബോധവത്കരണം ഫലപ്രദമല്ല. കാശു പോകുമ്പോള്‍ മാത്രമേ വൈദ്യുതിയുടെ വില ഉപഭോക്താവ് മനസ്സിലാക്കൂ. അതിനാലാണ് ഉപഭോഗം നിരക്ക് ഉയര്‍ത്താന്‍ ബോര്‍ഡ് ആവശ്യപ്പെടുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

English summary
The Kerala State Electricity Board (KSEB) on Thursday filed a petition before the Kerala State Electricity Regulatory Commission (KSERC) virtually seeking a second tariff revision within a matter of two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X