കുടുംബശ്രീയുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിനുമുന്പില് നടത്തിയിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് നേതൃത്വം നല്കിയ ഇടതുമുന്നണി നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പായത്. കുടുംബശ്രീയെ അവഗണിച്ച് എംഎം ഹസന്റെ നേതൃത്വത്തിലുള്ള ജനശ്രീ മിഷന് 14.8 കോടി രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയതിനെതിരെയായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ജനശ്രീയ്ക്ക് ഫണ്ട് അനുവദിച്ചത് സംബന്ധിച്ച വിവാദത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന നിര്‍ദ്ദേശം ചര്‍ച്ചയില്‍ ഇരുവിഭാഗവും അംഗീകരിച്ചു.
വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തദ്ദേശസ്വയംഭരണ മന്ത്രി എംകെ മുനീര്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതെ തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടും എംഎ ബേബിയും കേന്ദ്രകൃഷിമന്ത്രി ശരത് പവാറിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രാലയം നല്കുന്ന വിശദീകരണം അംഗീകരിക്കാമെന്നും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് കുടുംബശ്രീയുടെ എഡിഎസ് അംഗത്വം നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ കുടുംബശ്രീക്ക് നല്കുന്ന വായ്പയുടെ പലിശ 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറയ്ക്കാനും ചര്‍ച്ചയില്‍ ധാരണയായി.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications