കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീയുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിനുമുന്‍പില്‍ നടത്തിയിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് നേതൃത്വം നല്‍കിയ ഇടതുമുന്നണി നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പായത്. കുടുംബശ്രീയെ അവഗണിച്ച് എംഎം ഹസന്റെ നേതൃത്വത്തിലുള്ള ജനശ്രീ മിഷന് 14.8 കോടി രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയതിനെതിരെയായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ജനശ്രീയ്ക്ക് ഫണ്ട് അനുവദിച്ചത് സംബന്ധിച്ച വിവാദത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന നിര്‍ദ്ദേശം ചര്‍ച്ചയില്‍ ഇരുവിഭാഗവും അംഗീകരിച്ചു.

വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തദ്ദേശസ്വയംഭരണ മന്ത്രി എംകെ മുനീര്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതെ തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടും എംഎ ബേബിയും കേന്ദ്രകൃഷിമന്ത്രി ശരത് പവാറിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രാലയം നല്‍കുന്ന വിശദീകരണം അംഗീകരിക്കാമെന്നും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് കുടുംബശ്രീയുടെ എഡിഎസ് അംഗത്വം നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ കുടുംബശ്രീക്ക് നല്‍കുന്ന വായ്പയുടെ പലിശ 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറയ്ക്കാനും ചര്‍ച്ചയില്‍ ധാരണയായി.

English summary
Kudumbasree protection council ends their strike against UDF governments decision to grant Rs.14 crore for Janasree Mission under a centrally sponsored scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X