ഫ്ലാറ്റുകളിലെ ഗ്യാസ്:പ്രതിഷേധം പുകയുന്നു
കൊച്ചി: കേന്ദ്രീകൃത പാചകവാതകം വിതരണസംവിധാനമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിയ്ക്കുന്നവര്‍ക്ക് സ്വന്തം പേരില്‍ കണക്ഷന്‍ നല്‍കാനാവില്ലെന്ന എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരേ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ നിയമനടപടിയ്‌ക്കൊരുങ്ങുന്നു.
എണ്ണക്കമ്പനികളുടെ നിര്‍ദേശപ്രകാരം തന്നെയാണ് ഫ്ലാറ്റില്‍ കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം ഫ്ലാറ്റുകളില്‍ താമസിയ്ക്കുന്ന പലരും സ്വന്തം പേരിലുള്ള കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിനെ ഒറ്റ കണക്ഷനായി പരിഗണിച്ച് വര്‍ഷത്തില്‍ ആറു സിലിണ്ടറുകള്‍ മാത്രമേ വിതരണം ചെയ്യൂവെന്നാണ് എണ്ണക്കമ്പനികള്‍ അറിയിച്ച ശേഷം വീണ്ടും സ്വന്തം പേരില്‍ കണക്ഷന്‍ എടുക്കാന്‍ ശ്രമിച്ച ഫ്ലാറ്റ് നിവാസികളോട് കേന്ദ്രീകൃത വിതരണ സംവിധാനം താമസസ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
എണ്ണക്കമ്പനികളുടെ നിര്‍ബന്ധപ്രകാരമാണ് കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനമൊരുക്കിയതെന്നിരിക്കേ ഇപ്പോള്‍ അത് ഒറ്റ കണക്ഷനായേ പരിഗണിക്കൂവെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ പറയുന്നു. പുതിയ തീരുമാനം നടപ്പാക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഫ്ലാറ്റ് നിര്‍മ്മാതാക്കളും ഫ്ലാറ്റ് നിവാസികളും പറയുന്നു.
എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് നഗരവാസികളെ കടുത്ത പ്രതിസന്ധിയിലാക്കും.ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 437 രൂപയാണ് വില. ഇല്ലാത്തവയ്ക്ക് 931 രൂപയും. ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിയ്ക്കുന്നവര്‍ക്ക് മൊത്തത്തില്‍
ആറു സബ്‌സിഡി സിലിണ്ടറേ അനുവദിക്കൂ എന്ന നിര്‍ദേശം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇവര്‍ക്ക് സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ വാങ്ങേണ്ടി വരും.












Click it and Unblock the Notifications