Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിഗ്രൂപ്പ് ഇനിയും പിളരും: ബാലകൃഷ്ണ പിള്ള

Balakrishna Pillai,
കാഞ്ഞിരപ്പള്ളി : മാണി ഗ്രൂപ്പ് ഇനിയും പിളരുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാര്‍ ആര്‍ ബാലകൃഷ്ണപിള്ള. ഗ്രൂപ്പിനുള്ളില്‍ അസംതൃപ്തി പുകയുകയാണ്. അതുകൊണ്ടു തന്നെ ആ പാര്‍ട്ടി ഇനിയും പിളരും-ബാലകൃഷ്ണ പിള്ള പറഞ്ഞു.

മകനെ കേന്ദ്രമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സ്ഥിതിയ്ക്ക് മാണി ഇനിയെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാവണമെന്ന് ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടിരുന്നു.

കേരള കോണ്‍ഗ്രസില്‍ അല്‍പമെങ്കിലും ആദര്‍ശമുള്ളത് പിസി ജോര്‍ജിന് മാത്രമാണെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കേരള കോണ്‍ഗ്രസിന്റെ ചരിത്രമറിയില്ലെന്നും കുറ്റപ്പെടുത്തി.

കര്‍ഷകര്‍ക്കും ചെറുകിട ഇടത്തരം വ്യാപാരികളുടെയും ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് . അതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ മാണി തയ്യാറാവണമെന്നും പിള്ള പറഞ്ഞു.

കേരള കോണ്‍ഗ്രസിന് (ബി) മന്ത്രിയുണ്ടായിട്ടും പാര്‍ട്ടിക്ക് യാതൊരു പ്രയോജനവുമില്ലെന്ന് പിള്ള ആവര്‍ത്തിച്ചു. ഉപകാരമില്ലെന്ന് മാത്രമല്ല മന്ത്രിയെ കൊണ്ട് വലിയ ശല്യമാണ്. എം.വി. രാഘവനും ഗൗരിയമ്മയ്ക്കും മന്ത്രിമാര്‍ ഇല്ലാത്തതുകൊണ്ട് ആ ശല്യമില്ല. പാര്‍ട്ടിയെ പുറംകാലുകൊണ്ട് ചവിട്ടി പുറത്താക്കുന്ന മന്ത്രിയെ ഏണി വച്ചു ചവിട്ടികയറ്റുന്ന യു.ഡി.എഫ് നിലപാട് അധാര്‍മ്മികമാണെന്നും പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+