യുവാവിന് ലോക്കപ്പില്‍ ക്രൂരമര്‍ദനം

ബന്ധുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് വിവരമറിയാനെത്തിയ പ്രശാന്തിനെ മതിലകം ജനമൈത്രി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ മിഥുനും പോലിസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രശാന്തിന്റെ അമ്മയുടെ സഹോദരിയുടെ മകന്‍ ദീപക് രാജിനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് തിരക്കിയതിന് തെറിയഭിഷേകമായിരുന്നു മറുപടി. ജീപ്പിലിരുന്നിരുന്ന എസ്‌ഐ പ്രശാന്തിനെ തൊഴിച്ച് വീഴ്ത്തുകയും സ്റ്റേഷനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷന്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് പ്രശാന്ത് വ്യക്തമാക്കി. പ്രശാന്തിനെ മര്‍ദ്ദിച്ച മതിലകം എസ് ഐ ഡി മിഥുനെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് കൊടുങ്ങല്ലൂര്‍ മനുഷ്യാവകാശ കൂട്ടായ്മയുടെ കണ്‍വീനര്‍ എന്‍ ബി അജിതന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications