ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങുക:മായാവതി

അതേസമയം പാര്‍ലമെന്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മായാവതി അണികളോട് ആവശ്യപ്പെട്ടു. ബുധനാഴ്‌ച ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി, പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആണ് മായാവതി ഇക്കാര്യം പറഞ്ഞത്.
യുപിഎ സര്‍ക്കാരിന് നല്‍കുന്ന പിന്തുണയുടെ കാര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ തീരുമാനം ഉണ്ടാകും എന്നും മായാവതി അറിയിച്ചു. പിന്തുണയുടെ കാര്യത്തില്‍ തീരുമാനം ആയില്ല എന്നു പറയുമ്പോഴും കേന്ദ്ര സര്‍ക്കാറിനെ വളരെ ശക്തമായി തന്നെ മായാവതി വിമര്‍ശിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
യുപിഎ സര്‍ക്കാറിന്റെ പല നയങ്ങളും നിരാശജനകമാണ് എന്ന് അഭിപ്രായപ്പെട്ട മായാവതി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും എന്നും അറിയിച്ചു.
പാര്‍ട്ടിയുടെ താല്‍പര്യം സംരംക്ഷിക്കും. ദളിതരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തനം തുടരും. മായാവതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
എന്നാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം അഴിച്ചു വിടുന്നുണ്ടെങ്കിലും ബിഎസ്‌പി പിന്തുണ പിന്‍വലിക്കില്ല എന്നു തന്നെയാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications