വിറക് വേണേല്‍ മരം നടൂ: പ്രധാനമന്ത്രി

വിറകിന് മാത്രമായ മരങ്ങളുള്ള തോട്ടങ്ങള്‍ എല്ലാ വാസസ്ഥാനങ്ങളുടെയും ഒരു കിലോമീറ്ററിനുള്ളില്‍ വച്ചുപിടിപ്പിക്കണമെന്നാണ് മന്‍മോഹന്‍സിങ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിയ്ക്കുന്നത്.
ഊര്‍ജപ്രാപ്തിയെക്കുറിച്ചു നവ, പുനരുപയുക്ത ഊര്‍ജമന്ത്രാലയവും സി.ഐ.ഐയും സംഘടിപ്പിച്ച രാജ്യാന്തരസെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണു വീട്ടമ്മമാര്‍ക്കുള്ള സര്‍ക്കാരിന്റെ പുതിയ 'സഹായ പദ്ധതി' പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
രാജ്യത്തെ 240 ദശലക്ഷം വീടുകള്‍ക്ക് വര്‍ഷം ആറ് എല്‍.പി.ജി. സിലിണ്ടര്‍ ലഭ്യമാക്കാന്‍ 25 ടണ്‍ എല്‍.പി.ജി. ആവശ്യമാണ്. നമുക്ക് ഇതു കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും സമയമെടുക്കുമെന്നു മന്‍മോഹന്‍ പറഞ്ഞു. വൈദ്യുതി, എല്‍.പി.ജി. എന്നിവ പാവപ്പെട്ടവര്‍ക്കു താങ്ങാനാവുന്നവയാക്കാന്‍ സബ്‌സിഡികള്‍ അര്‍ഹരായവര്‍ക്കു മാത്രം ലഭ്യമാകാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ പരിഗണിയ്ക്കുകയാണ്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. 2022നകം രണ്ട് കോടി ആളുകള്‍ക്കെങ്കിലും സൗരോര്‍ജം ഉപയോഗിച്ച് വീട് വൈദ്യുതീകരിക്കാന്‍ കഴിയണം. വൈദ്യുതിക്കും പാചകവാതകത്തിനും ഗ്രാമീണജനങ്ങള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതുണ്ട്. ഇത് അര്‍ഹരായവര്‍ക്കുമാത്രം കിട്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഊര്‍ജമേഖലയില്‍ വികസ്വരരാജ്യങ്ങള്‍ക്ക് ലക്ഷ്യം നേടാന്‍ ആഗോള സഹകരണം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച പിന്നാലെയാണ് വിറകുപയോഗിച്ച് പാചകം നടത്തി ജീവിച്ചോളാന്‍ പ്രധാനമന്ത്രി ഗ്രാമീണ ജനതയെ ഉപദേശിച്ചിരിയ്ക്കുന്നത്.
ഇന്ത്യയിലെയും മറ്റ് വികസ്വരരാജ്യങ്ങളിലെയും എണ്‍പതു ശതമാനത്തിലധികം ഗ്രാമീണ സ്ത്രീകള്‍ വിറക്, കാര്‍ഷിക അവശിഷ്ടം, ചാണകവറളി എന്നിവയാണ് പാചകത്തിനുപയോഗിക്കുന്നത്. വായുസഞ്ചാരമില്ലാത്ത അടുക്കളകളില്‍ പാചകംചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. വര്‍ഷം 300 കോടി മണിക്കൂറുകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ വിറക് ശേഖരിക്കാന്‍വേണ്ടി മാത്രമായി ചെലവഴിക്കുന്നത്. വിറകുശേഖരണത്തിന്റെ മറവില്‍ വന്‍തോതില്‍ വനനശീകരണവും നടക്കുന്നുണ്ട്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഉപദേശം.












Click it and Unblock the Notifications