വാധ്രയ്‌ക്കെതിരെ വീണ്ടും കെജ്രിവാള്‍

വാധ്രയുടെ സാമ്പത്തിക നേട്ടത്തിനായി ഭൂമി ഇടപാടുകളില്‍ ഹരിയാന സര്‍ക്കാര്‍ വന്‍ ക്രമക്കേടുകള്‍ നടത്തി എന്നാണ് കെജ്രിവാളിന്റെ പുതിയ വെളിപ്പെടുത്തല്‍.
350 ഏക്കര്‍ സംരക്ഷിത വനഭൂമി ഹരിയാന സര്‍ക്കാര്‍ ഡിഎല്‍എഫിന് നല്‍കി. 1,700 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിത്. എന്നാല്‍ വെറും 5 കോടി രൂപയ്‌ക്കാണ് ഭൂമി ഡിഎല്‍എഫിന് നല്‍കിയിരിക്കുന്നത്. വാധ്രയ്‌ക്ക് ഹരിയാനയിലെ സെസ്സില്‍ ഉണ്ടായിരുന്ന 50 ശതമാനം ഓഹരികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഡിഎല്‍എഫിന് വിറ്റഴിച്ചു
റോബര്‍ട്ട് വാധ്രയ്‌ക്കും ഡിഎല്‍എഫ് കമ്പനിക്കും കോടികളുടെ സാമ്പത്തിക ലാഭം നല്‍കുന്നതിനായി ഭൂമി ഇടപാടുകളില്‍ ഹരിയായ സര്‍ക്കാര്‍ ക്രമക്കേട് നടത്തി എന്നാണ് കെജ്രിവാള്‍ പറഞ്ഞിരിക്കുന്നത്.
ഇത്രയധികം ശക്തമായ ആരോപണങ്ങള്‍ വാധ്രയ്‌ക്ക് എതിരെ ഉയര്‍ന്നിട്ടും വാധ്രയെ സംരക്ഷിക്കുന്ന വിധത്തിലുള്ള നിലപാടെടുത്ത കേന്ദ്രമന്ത്രിമാരെ കെജ്രിവാള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
അതുപോലെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഡിഎല്‍എഫിന്റെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാറിനോട് ധവളപത്രം പുറത്തിറക്കണം എന്നൊരു ആവശ്യവും കെജ്രിവാള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
വിരമിച്ച സുപ്രീം കോടതി ജഡ്‌ജിമാര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം വാധ്രയെ കുറിച്ച് അന്വേഷണം നടത്തി എത്രയും പെട്ടെന്ന് അദ്ദേഹത്തിന് എതിരെ കേസെടുക്കണം എന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications