Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്‌നാമിന്റെ മരണത്തില്‍ ദുരൂഹതയെന്ന്

Satnam Singh
ദില്ലി: ബിഹാര്‍ സ്വദേശിയായ സത്‌നാം സിങ്ങിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍. മാനസികാരോഗ്യകേന്ദ്രത്തില്‍ മര്‍ദ്ദനത്തിനിരയായി മരിച്ച സത്‌നാമിന് മാനസിക രോഗമുണ്ടായിരുന്നില്ല. സത്‌നാം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് മരണമടഞ്ഞത് ദുരൂഹമാണെന്നും കെജി ബാലകൃഷ്ണന്‍ പറഞ്ഞു. മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ച് ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെജി ബാലകൃഷ്ണന്‍.

വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തില്‍ വച്ച് ദര്‍ശന വേദിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിക്കവേ പിടിയിലായ ബിഹാര്‍ സ്വദേശിയായ സത്‌നാം പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

ഇരുമ്പുദണ്ഡും ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ നാല്‍പ്പതോളം പാടുകളും സ്ത്‌നാമിന്റെ ശരീരത്തിലുണ്ടായിരുന്നു. തലയ്‌ക്കേറ്റ അടിമൂലമാണ് സത്‌നാം മരിച്ചതെന്ന് െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.സത്‌നാം സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോഗ്യ വകുപ്പിലെ മൂന്ന് ജീവനക്കാരെയും ജയില്‍ വാര്‍ഡനെയും ആണ് സസ്‌പെന്‍ഡ് ചെയ്തത്.

മരണം സംഭവിക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ഷൈനി നാഥ്, അറ്റന്റര്‍മാരായ എസ് അനില്‍കുമാര്‍, ആര്‍ രതീഷ്, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+