വെള്ളം:കര്‍ണാടകക്കെതിരെ തമിഴ്‌നാട് കോടതിയില്‍

തമിഴ്‌നാട്‌ന് 9,000 ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത് സെപ്‌റ്റംബര്‍ 28നാണ്. എന്നാല്‍ ഇപ്പോള്‍ കര്‍ണ്ണാടക തമിഴ്‌നാടിന് വെള്ളം നല്‍കുന്നത് മനപ്പൂര്‍വ്വം നിര്‍ത്തി വെച്ചു എന്നാണ് തമിഴ്‌നാടിന്റെ ആരോപണം.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്‌ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആണ് കര്‍ണ്ണാടയ്‌ക്കെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയ്‌ക്ക് നിരക്കുന്നതല്ല കര്‍ണ്ണാടകയുടെ ഏകപക്ഷീയമായ നടപടി എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ വെള്ളം ഇല്ല എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിട്ടുണ്ട് എന്നും കോടതീയലക്ഷ്യമല്ല ചെയ്‌തത് എന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയാണ് ഷെട്ടാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കര്‍ണ്ണാടക തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകയില്‍ രൂക്ഷമായ പ്രതിഷേധവും പ്രക്ഷോഭവും ആണുണ്ടായിരുന്നത്.












Click it and Unblock the Notifications