ചോക്ലേറ്റ് കൊടുത്ത കുഞ്ഞിക്കൈ കടുവ കടിച്ചെടുത്തു

വല്യമ്മ മറ്റൊരിടത്തേക്കു മാറിയപ്പോഴാണ് കൗതുകം കൊണ്ട് കുട്ടി കടുവക്കൂട്ടിനടുത്തേക്കു പോയത്. സംഭവം കണ്ട ചിലര്‍ തടയാനായി ഓടിയടുത്തെങ്കിലും കാര്യമുണ്ടായില്ല. രക്തംവാര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ ബെല്ലാരിയിലെ വിജയനഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായും ഓപ്പറേഷനു വിധേയനാക്കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ കൈയുടെ പകുതിയോളം നഷ്ടപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃഗശാല അധികൃതരുടെ വീഴ്ചയാണു സംഭവത്തിനു കാരണമെന്നു പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം കുട്ടിയെ കൊണ്ടുവന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മൃഗശാല അധികൃതരുടെ വാദം.
സംഭവത്തെ തുടര്‍ന്ന് മൈസൂര്‍ മൃഗശാലയിലെ സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കടുവകളടക്കമുള്ള വന്യമൃഗങ്ങളുടെ കൂടുകള്‍ക്ക് സമീപം കാവല്‍ക്കാരനെ വെയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നാണ് മൈസൂര്‍ മൃഗശാല.












Click it and Unblock the Notifications