കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാനിരക്ക് കൂട്ടും; ജനം വലഞ്ഞ ശേഷം

  • By Nisha Bose
Google Oneindia Malayalam News

Bus Strike
തിരുവനന്തപുരം: ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം ഉടനെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ബസ്സുടമകള്‍ സമരത്തിലേയ്ക്ക് നീങ്ങുകയാണ്.

നിരക്ക് വര്‍ധന എന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്ന് സര്‍ക്കാര്‍ പറയുന്നു. നിലവില്‍ ബസ് വ്യവസായം ലാഭത്തിലല്ല. കെഎസ്ആര്‍ടിസിയുടേയും സ്ഥിതി ഇതു തന്നെയാണ്. എന്നാല്‍ അവര്‍ പറയുന്നത് മുഴുവന്‍ നടപ്പിലാക്കാന്‍ പറ്റില്ല. യാത്രാനിരക്ക് കൂട്ടുന്നതിനെതിരെ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കും. ഹൈക്കോടതി വിധി വന്നശേഷം വീണ്ടും ചര്‍ച്ചയാകാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് ബസ്സുടമകള്‍ അറിയിച്ചു.

ബസ് സര്‍വീസ് ഇപ്പോള്‍ തന്നെ ഭീമമായ നഷ്ടത്തിലാണെന്ന് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. അതുകൊണ്ടു തന്നെ നിരക്ക് വര്‍ധന നീട്ടിക്കൊണ്ടു പോവുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണെന്ന് ആരോപിച്ച ബസ്സുടമകള്‍ സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്.

പണിമുടക്ക് ആരംഭിക്കുന്നതോടെ ബുദ്ധിമുട്ടിലാകുന്നത് പൊതുജനമാണ്. ബസ്സുടമകളെ പണിമുടക്കിലേയ്ക്ക് നയിച്ച ശേഷം പൊതുജനാഭിപ്രായത്തിന്റെ പേരില്‍ ബസ് ചാര്‍ജ് കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. കൂടിയ ചാര്‍ജ് കൊടുക്കുന്നതിന് മുന്‍പ് സമരത്തിന്റെ ദൂഷ്യഫലങ്ങളും അനുഭവിക്കേണ്ട ഗതികേടിലാണ് പൊതുജനം.

English summary
The government on Tuesday deferred the decision on hiking bus fares, evoking strong protest from a section of private bus owners who have threatened to launch an indefinite strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X