യുഡിഎഫില്‍ പാളിച്ചകള്‍ ഉണ്ട്:മുസ്ലിം ലീഗ്

ലീഗിനെ ബോധപൂര്‍വ്വം ആക്രമിക്കുകയാണ് എന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി. ലീഗിനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ചിലര്‍ അത് ആസ്വദിക്കുകയാണ്. എന്നാല്‍ യുഡിഎഫ് അവരെ തിരുത്താന്‍ ശ്രമിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
മുസ്ലിം സമൂഹത്തിന് ലഭിക്കുന്നത് ഇല്ലാതാക്കാനാണ് ലീഗിനെ വിമര്‍ശിക്കുന്നത്. എന്‍എസ്‌എസ്സുമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് രമ്യമായി പരിഹരിക്കും. കെപിഎ മജീദ് പറഞ്ഞു.
ആര്‍ ബാലകൃഷ്‌ണ പിള്ളയെ പിന്തുണച്ചു കൊണ്ടും കെപിഎ മജീദ് സംസാരിച്ചു. അദ്ദേഹത്തെ യുഡിഎഫില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ശരിയല്ല. യുഡിഎഫ് കെട്ടിപ്പടുത്തതില്‍ അദ്ദേഹത്തിന് പങ്കുണ്ട്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണം. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ല. ആര്‍ ബാലകൃഷഅണ പിള്ളയും ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ യുഡിഎഫ് പരിശോധിക്കണം-മജീദ് പറഞ്ഞു.












Click it and Unblock the Notifications