Get Updates
Get notified of breaking news, exclusive insights, and must-see stories!

മില്‍മ പാലിന് അഞ്ചുരൂപ കൂട്ടി

തിരുവനന്തപുരം: മില്‍മ പാല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചു. വര്‍ധനവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മില്‍മ ഡയറക്ടര്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Milma

കൂട്ടിയ തുകയില്‍ 4 രൂപ 60 പൈസ ക്ഷീരകര്‍ഷകനും 20 പൈസ ഏജന്റിനും 20 പൈസ ക്ഷീരസഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. കാലിത്തീറ്റയുടെ വിലയില്‍ ചാക്കിന് 200 രൂപയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

ഉത്പാദനചെലവില്‍ കാര്യമായ വര്‍ധനവുണ്ടായതിനാല്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ നേരത്തെ തന്നെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു മുമ്പ് 2011 സ്‌പെ്തംബറിലാണ് മില്‍മ പാലിനു വിലകൂട്ടിയത്. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് അന്ന് പാല്‍വില വര്‍ധനവ് നിലവില്‍ വന്നത്. കേരളത്തില്‍ പലപ്പോഴും ആവശ്യത്തിനുള്ള പാല്‍ ലഭിക്കാത്തതുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്.

ഇന്ധനവിലയിലുണ്ടായ വര്‍ധനവ് പാല്‍വിലയെയും ബാധിച്ചിട്ടുണ്ട്. പാല്‍വില വര്‍ധനവിന് സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അംഗികാരം നല്‍കിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+