Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ മാലിന്യം ഉടന്‍ നീക്കും:മുഖ്യന്‍

Oommen Chandy
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യം അടിയന്തിരമായി നീക്കും ചെയ്യും എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മാലിന്യം നീക്കാത്തതില്‍ സര്‍ക്കാരിരെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി മാലിന്യ പ്രശ്‌നത്തില്‍ അടിയന്തിര നടപടി ഉണ്ടാകും എന്ന്‌ അറിയിച്ചിരിക്കുന്നത്‌.

കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ ഇനി പ്രവര്‍ത്തിക്കാതിരിക്കാന്‍ ആവില്ല എന്നാണ്‌ മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വിധത്തില്‍ ആയിരിക്കും മാലിന്യം നീക്കം ചെയ്യുക എന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌.

മന്ത്രിസഭാ യോഗത്തിന്‌ ശേഷം തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍ വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്‌നത്തെ കുറിച്ചാണോ സംസാരിക്കുന്നത്‌ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

അതുപോലെ ഫ്‌ളാറ്റുകളില്‍ ആറു പാചക വാതക സിലിണ്ടറുകള്‍ മാത്രം എന്ന നിബന്ധനയോട്‌ യോജിക്കാനാവില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്‌ പ്രായോഗികമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവാദ പ്രസംഗം നടത്തിയ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിച്ചു സംസാരിക്കുകയും ചെയ്‌തു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ പ്രസംഗം വിവാദം ആക്കണ്ട. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം ആണ്‌ ചാനലുകളില്‍ കാണിച്ചത്‌. ഉത്തരവാദിത്തബോധം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുക മാത്രം ആണ്‌ ഇബ്രാഹി കുഞ്ഞ്‌ ചെയ്‌തത്‌. മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+