ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

അതേസമയം ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കെതിരേ മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി. വിഷയത്തില്‍ ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്ന കാലം മുതല്‍ ലീഗിനെ ചിലര്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ലീഗിനെ വര്‍ഗീയകക്ഷിയായി ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം. ഇതിന് ചില കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയുണ്ട്. ഇക്കാര്യത്തില്‍ യുഡിഎഫ് ഇനിയും പ്രതികരിച്ചില്ലെങ്കില്‍ പാര്‍ട്ടി നേരിട്ട് രംഗത്തിറങ്ങുമെന്നും ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു.
ലീഗിനെ വിമര്‍ശിച്ച് പലതും നേടിയെടുക്കാനാണ് സവര്‍ണ ലോബിയുടെ ശ്രമം. ലീഗ് അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്ന് ചിത്രീകരിക്കാനും ഇവര്‍ ശ്രമിക്കുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി മാത്രം ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല. കെപിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് കണ്‍വീനറുടെയും സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
കെപിഎ മജീദുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നുവെന്ന് തന്നോട് ലീഗ് പരാതിപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications