കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം

  • By Nisha Bose
Google Oneindia Malayalam News

KSEB
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. 25 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ ദീപാലങ്കാരങ്ങള്‍ക്കും പരസ്യ ബോര്‍ഡുകളിലെ ലൈറ്റുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. പീക്ക് ലോഡ് സമയത്ത് വൈദ്യുതി നിയന്ത്രിക്കാനും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും വൈദ്യുതി ഉപഭോഗം കുറയുന്നില്ലെങ്കില്‍ കര്‍ശന നടപടികളിലേയ്ക്ക്് കടക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.

വീടുകളിലെ വൈദ്യുതി ഉപഭോഗം മാസം 200 യൂണിറ്റായി പരിമിതപ്പെടുത്തണമെന്നും വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അധികമായി വരുന്ന ഓരോ യൂണിറ്റിനും പുറത്തു നിന്നും വാങ്ങുന്ന അതേ നിരക്ക് വാങ്ങണമെന്നായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനോട് റെഗുലേറ്ററി കമ്മീഷന്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കേണ്ടി ബോര്‍ഡ് മുന്‍പ് റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് മുന്‍പ് സമര്‍പ്പിച്ച് അപേക്ഷയില്‍ റഗുലേറ്ററി കമ്മീഷന്‍ തെളിവെടുത്തപ്പോഴാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ബോര്‍ഡിന്റെ ആവശ്യത്തെ റെഗുലേറ്ററി കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. ബോര്‍ഡിന്റെ കണക്കുകളില്‍ പിശകുണ്ടാകാമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

English summary

 The Kerala State Electricity Regulatory Authority has accepted the recommendation of the Kerala State Electricity Board (KSEB) to put restrictions on industrial consumers.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X