Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരീക്ഷകരെത്തും മുമ്പേ ഡാമില്‍ അറ്റകുറ്റപ്പണി

Mullaperiyar
കുമളി: സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകര്‍ എത്തും മുമ്പേ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണി തുടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് ഇരുസംസ്ഥാനങ്ങളുടെയും കേന്ദ്രജലകമ്മിഷന്റെയും പ്രതിനിധികള്‍ അടങ്ങുന്ന നിരീക്ഷക സംഘം അണക്കെട്ടിലെത്തിയത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ബേബിഡാമില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു.

പെരിയാര്‍ കടുവാസങ്കേതത്തില്‍പ്പെട്ട വള്ളക്കടവ് മുല്ലപ്പെരിയാര്‍ റോഡ് നവീകരണം, ബേബിഡാമിന്റെ മുകള്‍തട്ടില്‍ കോണ്‍ക്രീറ്റ് ചെയ്യല്‍, പ്രധാന അണക്കെട്ടിന്റെ സീപ്പേജ് ഹോളുകളിലെ തടസ്സങ്ങള്‍ നീക്കല്‍ തുടങ്ങിയ ജോലികളാണ് പുരോഗമിക്കുന്നത്. കാലാവസ്ഥ അനൂകൂലമായാല്‍ അഞ്ചുദിവസംകൊണ്ട് പണിപൂര്‍ത്തിയാക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. പെരിയാര്‍ കടുവാസങ്കേതത്തിലൂടെയുള്ള റോഡിന്റെ നവീകരണത്തിന് തമിഴ്‌നാടിന് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

നിരീക്ഷക സംഘം എത്തുന്നതിന് മുന്‍പ് തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതില്‍ അപാകതയൊന്നുമില്ലെന്ന് സംഘാഗംങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതുവരെ നിരീക്ഷകസംഘം മുല്ലപ്പെരിയാറിലുണ്ടാകും.

കേന്ദ്രജലകമ്മിഷന്‍ ഡാം സുരക്ഷാവിഭാഗം ഡയറക്ടര്‍ എല്‍.കെ.തനേജ, കേരളാജലവിഭവവകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജോര്‍ജ് ജോസഫ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ മോഹനസുന്ദരം എന്നിവരാണ് സംഘത്തിലുള്ളത്. തേക്കടിയിലെ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ വച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിരീക്ഷക സംഘം അണക്കെട്ട് സന്ദര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+