Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാപ്പുഴ പീഡനം: പ്രതിയ്ക്ക് വേണ്ടി ഒത്തുകളിയോ?

കൊച്ചി: വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ സഹായിക്കാനായി ഒത്തുകളി നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി. കേസിലെ അന്‍പത്തി രണ്ടാം പ്രതിയായ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹനീഫയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാലാംതവണയും തള്ളിക്കളഞ്ഞു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്ന് തവണ തള്ളിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥര്‍ ശ്രമിക്കാത്തതിന് പിന്നില്‍ സ്വാധീനമോ ഒത്തുകളിയോ ആണെന്ന് കരുതേണ്ടി വരും. കീഴടങ്ങണമെന്ന ആദ്യ നിര്‍ദേശം വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നിട്ടും പ്രതിയെ പിടിയ്ക്കാനാവാത്തത് അന്വേഷണോദ്യോഗസ്ഥരുടെ കഴിവുകേടാണ്. അന്വേഷണ ഏജന്‍സി സ്വാധീനത്തിനോ സമ്മര്‍ദ്ദത്തിനോ വഴങ്ങി പ്രവര്‍ത്തിയ്ക്കുന്നതിന് ഉദാഹരണമാണിതെന്നും കോടതി കുറ്റപ്പെടുത്തി.

ഹര്‍ജിക്കാരന്‍ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ട കാലത്ത് പെണ്‍കുട്ടിക്കു 16 വയസ്സായിട്ടുണ്ടായിരുന്നുവെന്നും നിയമപ്രകാരം ബന്ധത്തിന് സമ്മതം നല്‍കാന്‍ പെണ്‍കുട്ടിയ്ക്ക് സാധ്യമാണെന്നും ഹര്‍ജിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ പെണ്‍കുട്ടി 15 വയസ്സിലേ പെണ്‍വാണിഭത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അമ്മയില്‍ നിന്നും സഹോദരിയില്‍ നിന്നും പോലും ദുരനുഭവം ഉണ്ടായ പെണ്‍കുട്ടി തനിക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ബന്ധത്തിന് വഴങ്ങിയാല്‍ അതെങ്ങനെ സമ്മതമായി കാണാനാവുമെന്ന് കോടതി ചോദിച്ചു.

കേസില്‍ ഹര്‍ജിക്കാരന് പങ്കില്ലെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്ന് അഭിപ്രായപ്പെട്ട കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+