Get Updates
Get notified of breaking news, exclusive insights, and must-see stories!

നടരാജന്റെ സംഭാഷണം ഗൂഢാലോചന: വിഎസ്‌

VS Achuthanandan
തിരുവനന്തപുരം: വിഎസിനെ ഭൂമിദാന കേസില്‍ നിന്നും ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍ അംഗം ഇടപ്പെട്ടു എന്ന വാര്‍ത്തയ്‌ക്കെതിരെ വിഎസ്‌ അച്യുതാനന്ദന്‍ പ്രതികരിച്ചു. വിവരാവകാശ കമ്മീഷന്‍ അംഗം കെ നടരാജന്‍ തനിക്ക്‌ വേണ്ടി ഇടപ്പെട്ടു സംസാരിച്ചു എന്നത്‌ ഗൂഢാലോചനയുടെ ഭാഗം ആണ്‌ എന്നാണ്‌ വിഎസ്‌ പ്രതികരിച്ചത്‌.

തന്റെ കേസ്‌ നടത്താന്‍ തനിക്കറിയാം. അതിന്‌ ആരുടെയും സഹായം ആവശ്യം ഇല്ല എന്നും പ്രഗത്ഭരായ വക്കീലന്‍മാരാണ്‌ തനിക്ക്‌ വേണ്ടി ഹാജരാകാറ്‌ എന്നും വ്യക്തമാക്കിയ വിഎസ്‌, തന്നെ സഹായിക്കാന്‍ എന്ന വ്യാജേന വേറെ ആര്‍ക്കോ വേണ്ടി ചെയ്‌ത ഗൂഢാലോചനയാണ്‌ ഈ സംഭവം എന്ന്‌ ആരോപിച്ചു.

ഭരണപക്ഷത്തുള്ളവരും മറ്റുള്ളവരും ആണ്‌ ഈ ഗൂഡാലോചനയ്‌ക്ക്‌ പിന്നില്‍ എന്നു പറഞ്ഞ വിഎസ്‌, ആരാണ്‌ ഈ മറ്റുള്ളവര്‍ എന്ന ചോദ്യത്തിന്‌ അത്‌ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ടതാണ്‌ എന്നാണ്‌ പ്രതികരിച്ചത്‌.

ഈ ഗൂഢാലോചന കേസ്‌ വിജലന്‍സ്‌ അന്വേഷിക്കട്ട, അന്വേഷിച്ച്‌ നടപടി എടുക്കട്ടെ, വിഎസ്‌ പറഞ്ഞു.

നടരാജനെ നിയമിച്ചത്‌ താന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ എങ്കിലും ഈ നിയമനത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ട്‌. കാരണം വിവരാവകാശ കമ്മീഷനെ നിയമിക്കാന്‍ ഭരണ - പ്രതിപക്ഷ കക്ഷികള്‍ അംഗീകരിക്കണം. വിഎസ്‌ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+