Get Updates
Get notified of breaking news, exclusive insights, and must-see stories!

പാറ്റ തീറ്റമത്സര വിജയി ഛര്‍ദിച്ചു മരിച്ചു

American wins cockroach-eating contest, dies
മിയാമി: അമേരിക്കയില്‍ പാറ്റതീറ്റ മത്സരത്തില്‍ ജീവനുള്ള ഡസന്‍കണക്കിന് പാറ്റകളെയും പുഴുക്കളെയും തിന്ന് വിജയിച്ച യുവാവ് തൊട്ടുപിന്നാലെ അവശനായി വീണുമരിച്ചു. എഡ്വേഡ് ആര്‍ച്‌ബോള്‍ഡ് എന്ന മുപ്പത്തിരണ്ടുകാരനാണ് മരിച്ചത്. മത്സരത്തില്‍ ഒന്നാമതെത്തിയ എഡ്വേഡ് മത്സരം കഴിഞ്ഞ ഉടന്‍ കുഴഞ്ഞുവീഴുകയും ഛര്‍ദിക്കുകയും ചെയ്തു. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഫ്‌ളോറിഡയിലെ ഡിയര്‍ഫീല്‍ഡ് ബീച്ച് നഗരത്തില്‍ ബെന്‍ സീഗല്‍ റെപ്‌റ്റൈല്‍ സ്‌റ്റോറാണ്'മിഡ്‌നൈറ്റ് മാഡ്‌നെസ്' എന്ന മത്സരം നടത്തിയത്. ഒരു ഭീമന്‍ പെണ്‍ പെരുമ്പാമ്പിനെ മത്സര വിജയിയ്ക്ക് സമ്മാനിയ്ക്കുമെന്നായിരുന്നു സ്റ്റോര്‍ ഉടമകള്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നത്.

മുപ്പതോളം പേര്‍ മത്സരത്തിലുണ്ടായിരുന്നു എന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരാര്‍ത്ഥികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ പാറ്റപുഴു തീറ്റ മത്സരത്തില്‍ പങ്കെടുത്തതെന്നും അപായമെന്തെങ്കിലും സംഭവിച്ചാല്‍ മറ്റാരും അതിന് ഉത്തരവാദിയല്ല എന്നും എഴുതി ഒപ്പിട്ടു കൊടുത്താണ് മത്സരത്തില്‍ പങ്കെടുത്തതെന്നും ബെന്‍സ്റ്റിഗേല്‍ റെപ്‌റ്റൈല്‍ സ്‌റ്റോര്‍ ഉടമ ബെന്‍ സീഗെലും നിയമകാര്യ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ലൂക് ലിറോതും വ്യക്തമാക്കി. എഡ്വേഡിന്റെ മരണത്തില്‍ സ്‌റ്റോര്‍ ഉടമകള്‍ ഖേദവും രേഖപ്പെടുത്തി.

ആവേശത്തോടെ പാറ്റകളെയും പുഴുക്കളെയും പെട്ടിയില്‍ നിന്ന് എടുത്തു വായിലിട്ട് ചവച്ചരച്ചു വിഴുങ്ങിയ മത്സരാര്‍ത്ഥികളില്‍ ആര്‍ച് ബോള്‍ഡ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. തെല്ലു നേരം കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിച്ചു വീണു. സ്വയം ഫോണെടുത്ത് ആശുപത്രിയില്‍ വിവരം അറിയിച്ചു. സംഘാടകര്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാവൂയെന്ന് പൊലീസ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുത്ത മറ്റാര്‍ക്കും കുഴപ്പം സംഭവിച്ചില്ല.

പാന്പുകള്‍ക്ക് ആഹാരമായി കൊടുക്കുന്ന പ്രത്യേക ഇനം പാറ്റകളെയും പുഴുക്കളെയുമാണ് മത്സരാര്‍ത്ഥികള്‍ക്ക് കഴിക്കാന്‍ നല്‍കിയിരുന്നതെന്നും അവയെ പ്രത്യേകം വളര്‍ത്തിയെടുക്കുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+