ഇന്ത്യയിലെ അതിസമ്പന്നരില്‍ മൂന്ന് മലയാളികളും

ക്രിസ് ഗോപാലകൃഷ്ണന് 5300 കോടിയുടെയും ജോര്‍ജ് മുത്തൂറ്റിന് 4,200 കോടിയുടെയും, പി.എന്‍.സി മേനോന് 2000 കോടിയുടെയും ആസ്തിയാണുള്ളത്. 'ഹുരൂണ്‍' എന്ന സ്ഥാപനമാണ് പട്ടിക തയാറാക്കിയത്. 33 കോടി ഡോളറിനു മുകളില്‍ സമ്പദ്മൂല്യമുള്ളവരാണ് ഹുരുണ്‍ പട്ടികയിലുള്ളത്.
പതിവു പോലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേധാവിയായ മുകേഷ് അംബാനി തന്നെയാണ് കോടീശ്വരന്മാരുടെ തലതൊട്ടപ്പന്‍. എന്നാല്‍
ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുകയും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയും ചെയ്തതിനെതുടര്‍ന്ന് സമ്പന്നരുടെ ആസ്തിയില്‍ ഗണ്യമായ ഇടിവ് വന്നിട്ടുണ്ടെന്ന് ഹുരൂണ്‍ തയാറാക്കിയ പട്ടിക വിശദീകരിയ്ക്കുന്നു. മുകേഷ് അംബാനിയുടെ ആസ്തി മൂല്യം 19.3 ബില്യണ്‍ ഡോളറാണ്.
തൊട്ടടുത്തുള്ളത് ഉരുക്കുവ്യവസായ രംഗത്തെ ആഗോളസാന്നിധ്യമായ ലക്ഷ്മി മിത്തലാണ്. ആസ്തി 89,000 കോടി. അസിം പ്രേംജി, ആദി ഗോദ്‌റെജ്, കുമാരമംഗലം ബിര്‍ല, ശിവ് നാടാര്‍, സുനില്‍ മിത്തല്‍ തുടങ്ങിയവര്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെയുണ്ട്. പട്ടികയില്‍ 12ാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാല്‍ ആണ് രാജ്യത്തെ ഏറ്റവും വലിയ ധനിക. ഇവര്‍ ഉരുക്കുവ്യവസായിയാണ്.
ഇന്ത്യയിലെ എണ്ണം പറഞ്ഞ നൂറു ധനികരില്‍ 36 പേരും മുംബൈയില്‍ നിന്നാണ്. ദില്ലിയ്ക്കും ബംഗ്‌ളൂരുവിനും യഥാക്രമം 22 പേരും 15 പേരുമുണ്ട്. അഞ്ചു പേര്‍ ഇന്ത്യയ്ക്കു പുറത്തുള്ളവര്‍. 74 പേര്‍ ഉത്തരേന്ത്യക്കാരും 21 പേര്‍ ദക്ഷിണേന്ത്യയില്‍ നിന്നുമുള്ളവരുമാണ്. മൂന്നാം സ്ഥാനക്കാരനായ അസിം പ്രേംജിയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധനികന്‍.












Click it and Unblock the Notifications