ടെലിനോര്‍ ഓഹരികള്‍ യൂനിടെക് വില്‍ക്കും

കഴിഞ്ഞ ഫെബ്രുവരിയില്‍ യൂനിനോറിന് 22 ടെലികോം സര്‍ക്കിളിലുണ്ടായ ലൈസന്‍സ് റദ്ദാക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നോര്‍വേ കമ്പനി യൂനിടെക്കുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ പത്തിന് ഇരു കമ്പനികളും ഒപ്പുവെച്ച കരാര്‍ പ്രകാരം ടെലിനോര്‍ രൂപീകരിക്കുന്ന പുതിയ സംയുക്തസംരഭത്തിലേക്ക് യൂനിടെക് ഓഹരികള്‍ മാറ്റികൊടുക്കും. എന്നാല്‍ എത്ര തുകയ്ക്കാണ് ഈ മാറ്റം നടക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെ മറ്റേതെങ്കിലും കമ്പനിയെ കൂട്ടുപിടിച്ച് പുതിയ ലൈസന്‍സുകള്‍ സംഘടിപ്പിക്കാനാണ് നോര്‍വേ കമ്പനി ശ്രമിക്കുന്നത്.
മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഓഹരികള്‍ വിട്ടുനില്‍കാന്‍ യൂനിടെക് തയ്യാറായത്. തീരുമാനം പുറത്തുവന്ന ഉടന്‍ തന്നെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയരാന്‍ തുടങ്ങി. റിയാലിറ്റി വ്യാപാരത്തില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.












Click it and Unblock the Notifications