ജെപിസി യോഗം:ഇടത് അംഗങ്ങള്‍ ഇറങ്ങിപോയി
ദില്ലി: ഇടത് അംഗങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. 2ജി സ്‌പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ നിന്നാണ് ഇടത് അംഗങ്ങള്‍ ഇറങ്ങി പോയത്.
യോഗത്തിലേക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ വിളിച്ചു വരുത്തണം എന്ന ഇടത് അംഗങ്ങളുടെ ആവശ്യ നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക് പ്രതിഷേധം ഉണ്ടായത്.
സമിതിയിലെ എസ്‌പി, ബിഎസ്‌പി അംഗങ്ങള്‍ ഇടത് അംഗങ്ങളുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം വ്യാഴാഴ്‌ചയിലെ ജെപിസി യോഗം ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെയും ധനമന്ത്രി പി ചിദംബരത്തെയും 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് സാക്ഷികളായി വിചാരണ ചെയ്യണം എന്ന ബിജെപിയുടെ ആവശ്യം നിരസിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ ജെപിസി യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
യോഗം ബിജെപി ബഹിഷ്‌കരിക്കുന്ന കാര്യം യശ്വന്ത് സിന്‍ഹ ജെപിസി അധ്യക്ഷന്‍ പിസി ചാക്കോയ്‌ക്ക് കത്തയച്ച് അറിയിക്കുകയായിരുന്നു. ആകെ ആറ് ബിജെപി അംഗങ്ങളുണ്ട് സമിതിയില്‍.












Click it and Unblock the Notifications