യുപിഎ സര്‍ക്കാറിന് അദ്വാനിയുടെ പ്രശംസ

രാജ്യത്തെ സാമൂഹിക അസമത്വത്തിന് പരിഹാരം കാണാന്‍ തൊഴിലുറപ്പ് പദ്ധതി സഹായിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
രാജ്യത്ത് സമൂഹത്തിന്റെ താഴേ തട്ടിലുള്ള, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 5.3 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്‍കുന്നതാണ് തൊഴിലുറപ്പ് പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാന പദ്ധതിയായാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കണക്കാക്കപ്പെടുന്നത്.
രാഷ്ട്രത്തിന്റെ ഗ്രാമീണ മേഖയുടെ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ പദ്ധതിയില്‍ തൊഴില്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കും പദ്ധതി സഹായകമാവുന്നുണ്ട്. അദ്വാനി നിരീക്ഷിച്ചു.
ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുന്നവരില്‍ അമ്പത് ശതമാനവും വനതകളാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യ ഗ്രാമീണ മേഖലയുടെയും സ്‌ത്രീകളുടെയും ഉയര്‍ച്ചയ്‌ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പ്രത്യകം അദ്വാനി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയുടെ അറുപത്തിയേഴാം സെഷനില്‍ സാമൂഹിക വികസനത്തെ കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സംഘത്തില്‍ ആയിരുന്നു അദ്വാനി.












Click it and Unblock the Notifications