ഡിസംബറില്‍ ബിജെപി വിടുമെന്ന് യെഡിയൂരപ്പ

ഇതാദ്യമായാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് യെഡിയൂരപ്പ പരസ്യമായി പ്രസ്താവിക്കുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കണോ മറ്റുപാര്‍ട്ടിയില്‍ ചേരണമോയെന്ന കാര്യം ഡിസംബറില്‍ തീരുമാനിക്കുമെന്നും യെഡിയൂരപ്പ അറിയിച്ചു.
അതേസമയം യെഡിയൂരപ്പയുടെ നീക്കം ബി.ജെ.പി. നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. യെഡ്ഡിയെ അനുനയിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രനേതൃത്വം. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ യെഡിയൂരപ്പയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു.
അനധികൃത ഖനനക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് യെഡിയൂരപ്പയ്ക്ക് കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനത്തുടര്‍ന്നാണ് യെഡിയൂരപ്പ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായി അകല്‍ച്ചയിലായത്. അതേസമയം, യെഡിയൂരപ്പ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ പറഞ്ഞു.












Click it and Unblock the Notifications