കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ഉപഭോഗത്തിന് കടിഞ്ഞാണിടാന്‍ സര്‍ചാര്‍ജ്

  • By Nisha Bose
Google Oneindia Malayalam News

Power
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ വൈദ്യുതി ഉപഭോഗത്തിന് ആനുപാതികമായി സര്‍ചാര്‍ജ് ഈടാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബോര്‍ഡ് സമര്‍പ്പിച്ച് നിര്‍ദേശങ്ങള്‍ പരിഗണിച്ച റഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഈ രീതി മുന്നോട്ടുവച്ചത്. അടുത്ത ജൂണ്‍ മുതല്‍ സര്‍ചാര്‍ജായി പണം ഈടാക്കും. ഉപഭോഗം കൂടുന്നതനുസരിച്ച് സര്‍ചാര്‍ജ് നിരക്കും ഉയരുമെന്നതിനാല്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണത്തിന് തയ്യാറാവുമെന്ന കണക്കുകൂട്ടലിലാണിത് നടപ്പാക്കുന്നത്.

പരസ്യ ബോര്‍ഡുകള്‍, കെട്ടിടങ്ങളിലെ ദീപാലങ്കാരം, വാണിജ്യ ആവശ്യത്തിനുള്ള പ്രദര്‍ശന പരസ്യങ്ങള്‍ എന്നിവയ്ക്കു വൈദ്യുതി വിനിയോഗിക്കുന്നതു നിരോധിക്കാനും ഉത്തരവില്‍ പറയുന്നു. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള സന്ധ്യാ സമയത്ത്,ലോ ടെന്‍ഷന്‍, ഹൈടെന്‍ഷന്‍ വിഭാഗങ്ങളില്‍ വൈദ്യുതി ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള വ്യാവസായിക ഉപയോക്താക്കള്‍ക്കു വൈദ്യുതി ഉപയോഗ ത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താനും കമ്മീഷന്‍ അനുമതി നല്‍കി.

വൈദ്യുതി പ്രതിസന്ധിയുടെ ബാധ്യത എല്ലാവരിലേക്കും കൈമാറുന്ന സമീപനമാണ് ഇടക്കാല ഉത്തരവില്‍ കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. മഴയുടെ ലഭ്യത പോലുള്ള ഘടകങ്ങള്‍ നവംബര്‍ അവസാനം വരെ വിലയിരുത്തിയതിനുശേഷം കമ്മീഷന്‍ അന്തിമ ഉത്തരവു പുറപ്പെടുവിക്കും.

English summary
The Kerala State Electricity Regulatory Commission (KSERC) has issued orders to implement surcharge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X