നടിയുടെ പേരില്‍ അശ്ലീല ചാറ്റ്; യുവാവ് കുടുങ്ങി
തിരുവനന്തപുരം : സിനിമ-സീരിയല്‍ നടി മായാവിശ്വനാഥിന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയ യുവാവ് കുടുങ്ങി. പത്തനാപുരം സ്വദേശി ജിജോ (19)യാണ് മായാവിശ്വനാഥിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്. ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായതെന്ന് പൊലീസ് ഹൈടെക് സെല്‍ പറഞ്ഞു.
നടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച ജിജോ സ്ത്രീകളെ സുഹൃത്തുക്കളാക്കി രാത്രികാലങ്ങളില്‍ ഇവരുമായി ചാറ്റ് ചെയ്യുകയായിരുന്നു. മിക്കപ്പോഴും അശ്ലീല ചുവയുള്ള സന്ദേശങ്ങളാണ് ജിജോ ഇവര്‍ക്ക് അയച്ചിരുന്നത്. നടിയാണെന്ന വ്യാജേന സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുകയും പതിവായിരുന്നു. മദ്യപാനം വല്ലാതെ കൂടുകയാണ്. ഇപ്പോള്‍ ദുബായില്‍ സുഹൃത്തുക്കളോടൊപ്പം താമസിക്കുകയാണ് തുടങ്ങി ഞാന്‍ മലയാള സിനിമയും സീരിയലും വിടുകയാണ് തെലുങ്കില്‍ മാത്രമേ എന്നെ കാണൂവെന്ന് വരെ ഇയാള്‍ നടിയുടെ പേരിലുണ്ടാക്കിയ ഫേസ്ബുക്ക് പേജില്‍ എഴുതിച്ചേര്‍ത്തു.
വ്യാജ പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും നടി ഇത് ആദ്യം അവഗണിക്കുകയായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളില്‍ പലരും പരാതിയുമായി തന്റെ പക്കലെത്തിയതോടെയാണ് ഒരു വര്‍ഷം മുന്‍പ് ഹൈടെക് സെല്ലില്‍ പരാതി നല്‍കിയത്. കൂടെ അഭിനയിക്കുന്ന നടിമാരെ പോലും വ്യാജന്‍ കബളിപ്പിച്ചുവെന്നത് നടിയെ ഞെട്ടിച്ചു. തനിക്കു സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടോ ഇമെയില്‍ വിലാസമോ ഇ്‌ല്ലെന്ന് നടി പറഞ്ഞു.












Click it and Unblock the Notifications